ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 21 കാരിയെ 22 തവണ കുത്തിക്കൊലപ്പെടുത്തി

നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 21 കാരിയെ കുത്തിക്കൊലപ്പെടുത്തി. അധ്യാപികയായ കരുണ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ സുരേന്ദര്‍(34) എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ 22 ഓളം മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഏല്‍പ്പിച്ചത്. 

Last Updated : Sep 20, 2016, 04:39 PM IST
ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 21 കാരിയെ 22 തവണ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 21 കാരിയെ കുത്തിക്കൊലപ്പെടുത്തി. അധ്യാപികയായ കരുണ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ സുരേന്ദര്‍(34) എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ 22 ഓളം മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഏല്‍പ്പിച്ചത്. 

ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി കരുണയുടെ പുറകെയായിരുന്നു. അതേസമയം, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ബന്ധുകള്‍ ആരോപിച്ചു. ആക്രമിക്കെതിരെ നേരെത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

റോഡരികില്‍ നില്‍ക്കുകയായിരുന്ന കരുണയെ ബൈക്കിലെത്തിയ അക്രമി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സുരേന്ദര്‍ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്ബോള്‍ റോഡില്‍ നിരവധി ആളുകളുണ്ടായിരുന്നെങ്കിലും ആരും തന്നെ യുവതിയെ രക്ഷിക്കാനായി ശ്രമിച്ചിരുന്നില്ല.

Trending News