പുതുവർഷം എത്തി. പല ഗ്രഹങ്ങളുടെയും മാറ്റങ്ങൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന വർഷമാണിത്.
മകരം രാശിയിൽ രൂപപ്പെടുന്ന ധനയോഗം വേദ ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്. മകരം രാശിയിൽ രൂപപ്പെടുന്ന ധനയോഗം ഗുണങ്ങളും നേട്ടങ്ങളും ഇരട്ടിയായി നൽകും.
ചന്ദ്രനും ചൊവ്വയും തമ്മിൽ മകരം രാശിയിൽ സംയോഗമുണ്ടാകുന്നത് വഴി, ധനയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.
ഇടവം (Taurus) രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. വ്യക്തിജീവിതത്തിലും കരിയറിലും ഉയർച്ചയുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശോഭിക്കും. വിദ്യാർഥികളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാർഥ്യമാക്കാൻ സാധിക്കും.
വൃശ്ചികം (Scorpio) രാശിക്കാർക്ക് നേട്ടങ്ങളുടെ വർഷമാകും 2025. കരിയറിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. ജീവിതത്തിൽ ഐശ്വര്യവും വിജയവും ഉണ്ടാകും.
ധനു (Sagittarius) രാശിക്കാർക്ക് 2025ൻറെ തുടക്കം തന്നെ അനുകൂലമാണ്. എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ജോലി സ്ഥലത്ത് അംഗീകാരങ്ങൾ തേടിയെത്തും. സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പളം വർധിക്കും. കരിയറിൽ വളർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)