ശബരിമല പ്രക്ഷോഭത്തിന് സാമാനമായ പ്രതിഷേധം ഉണ്ടാകും,ആരെയും ആക്രമിക്കുന്നില്ല, പ്രാർത്ഥന മാത്രം- സുകുമാരൻ നായർ

മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും,ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 08:42 AM IST
  • തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു
  • എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ
  • തനിക്കൊപ്പമുള്ള ബിജെപി നേതാക്കൾ നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണെന്നും അദ്ദേഹം
ശബരിമല പ്രക്ഷോഭത്തിന് സാമാനമായ പ്രതിഷേധം ഉണ്ടാകും,ആരെയും ആക്രമിക്കുന്നില്ല, പ്രാർത്ഥന മാത്രം- സുകുമാരൻ നായർ

കോട്ടയം: തങ്ങൾ ആരെയും ആക്രമിക്കുന്നില്ലെന്നും പ്രാർഥന മാത്രമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്. അത്
ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു.എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ.ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും.ഇക്കാര്യത്തിൽ ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും.ശബരിമല പ്രക്ഷോഭത്തിന് സാമാനമായി പ്രതിഷേധം ഉണ്ടാകും ഇത് സൂചന ആണെന്നും സുകുമാരൻ നായർ പറഞ്ഞു.

മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും,ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു.ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.ശാസ്ത്രമല്ല വിശ്വാസമാണ് വലുത്.ഞങ്ങൾ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു.

ALSO READ: Giloy Benefits In Monsoon: മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചിറ്റമൃത് ഇങ്ങനെ ഉപയോ​ഗിക്കാം

എകെ ബാലാനൊക്കെ ആര് മറുപടി പറയും. എകെ ബാലൻ വെറും നുറുങ്ങ് തുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു.തനിക്കൊപ്പമുള്ള ബിജെപി നേതാക്കൾ നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണെന്നും അദ്ദേഹം പറഞ്ഞു.കോണ്ഗ്രസ് നേതാക്കൾക്കും ഈ വഴി വരേണ്ടി വരും.ഷംസീറിന്റെ പ്രസ്താ വനയിൽ എൻഎസ്എസിൻറെ നേതൃത്വത്തിൽ വാഴപ്പളളി മഹാദേവ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥന നടത്തി  പ്രതിഷേധിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News