Actor Rajesh Madhavan Marriage: നടൻ രാജേഷ് മാധവനും ദീപ്തിക്കും പ്രണയ സാഫല്യം; ആശംസകളുമായി ആരാധകർ

Actor Rajesh Madhavan Marriage: രാജേഷ് മാധവൻ അഭിനയിച്ച 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2024, 10:57 AM IST
  • നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി
  • അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു
Actor Rajesh Madhavan Marriage: നടൻ രാജേഷ് മാധവനും ദീപ്തിക്കും പ്രണയ സാഫല്യം; ആശംസകളുമായി ആരാധകർ

മലയാള ചലച്ചിത്ര നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും  പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. നിരവധി പേരാണ് താരദമ്പതികൾക്ക്  ആശംസകളുമായി എത്തിയത്. രാജേഷ് മാധവൻ അഭിനയിച്ച 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്. 

Read Also: തോട്ടട ഐടിഐ സംഘർഷം: വധശ്രമത്തിന് പ്രത്യേക കേസെടുത്ത് പൊലീസ്

പ്രൊഡക്ഷൻ കൺട്രോളറായിട്ടായിരുന്നു രാജേഷിന്റെ സിനിമയിലെ തുടക്കം. 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തെത്തി.

കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിലൂടെ സംവിധായകനാകാൻ ഒരുങ്ങുകയാണ് കാസ‍കോട് കൊളത്തൂ‍‍ർ സ്വദേശിയായ രാജേഷ്.

ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു. പാലക്കാട് സ്വ​ദേശിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News