Actress attack case: ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ബേക്കൽ പൊലീസ് പത്തനാപുരത്ത് നിന്നുമാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.  ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്.    

Last Updated : Nov 24, 2020, 09:26 AM IST
  • അറസ്റ്റു ചെയ്ത പ്രദീപിനെ കാസർഗോട്ടേക്ക് കൊണ്ടുപോയി. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.
  • ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് സെഷൻസ് കോടതി തള്ളിയിരുന്നു.
  • അന്വേഷണം ആരംഭിച്ചതെയുള്ളുവെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Actress attack case: ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

പത്തനാപുരം:  നടിയെ ആക്രമിച്ച കേസിൽ (Actres attack case) സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ. ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ.  ബേക്കൽ പൊലീസ് പത്തനാപുരത്ത് നിന്നുമാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.  ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്.  

അറസ്റ്റു ചെയ്ത പ്രദീപിനെ (Pradeep Kumar) കാസർഗോട്ടേക്ക് കൊണ്ടുപോയി.  ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.  ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് സെഷൻസ് കോടതി തള്ളിയിരുന്നു.  അന്വേഷണം ആരംഭിച്ചതെയുള്ളുവെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  

Also read: Actress attack case: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു 

കേസിലെ എട്ടാം പ്രതി ദിലീപിന് (Dileep) അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. കാസർഗോഡ് ബേക്കൽ സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.  സംഭവത്തിൽ പ്രദീപ് കുമാറിന് വ്യക്തമായ പങ്കുണ്ടെന്ന്  അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.  മൂന്നുദിവസത്തെ കടുത്ത വാദപ്രതിവാദത്തിന് ശേഷമാണ് പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News