നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷി വിസ്താരം നടത്തി

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ സാക്ഷി വിസ്താരം നടത്തി.എറണാകുളം പ്രത്യേക കോടതിയില്‍ കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യര്‍ക്ക് പുറമേ നടി ബിന്ദു പണിക്കര്‍,നടന്‍ സിദ്ദീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി എത്തിയിരുന്നു.

Last Updated : Feb 27, 2020, 11:25 PM IST
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷി വിസ്താരം നടത്തി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ സാക്ഷി വിസ്താരം നടത്തി.എറണാകുളം പ്രത്യേക കോടതിയില്‍ കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യര്‍ക്ക് പുറമേ നടി ബിന്ദു പണിക്കര്‍,നടന്‍ സിദ്ദീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി എത്തിയിരുന്നു.

മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയതോടെ ഇന്നലെ കോടതി വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി.വൈകിട്ട് 6 മണിയോടെയാണു പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം പൂർത്തിയായത്.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു മുന്‍പ് തന്നെ നടിയെ ആക്രമിച്ച സംഭവത്തില്‍  ഗൂഢാലോചനയുണ്ടെന്ന് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടിയില്‍ മഞ്ജു വാര്യര്‍ പരസ്യമായി പറഞ്ഞിരുന്നു.പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായി മഞ്ജുവിനെ ചേര്‍ക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും.സാക്ഷി വിസ്താരത്തിനായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി സംയുക്ത വർമ, നടൻ കുഞ്ചാക്കോ ബോബൻ,സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍,ഗായിക റിമി ടോമി എന്നിവരോട് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Trending News