AI Camera Controversy: എഐ ക്യാമറ വിവാദം; കെല്‍ട്രോണ്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

AI Camera Controversy: മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എ.ഐ ക്യാമറകള്‍ ലഭ്യമാകുമ്പോള്‍ മൈന്റെനന്‍സിനും മറ്റുമായി  ഭീമമായ തുകയാണ് കെല്‍ട്രോണ്‍ അധികമായി കരാറില്‍ വകയിരുത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 02:08 PM IST
  • ഓഫീസ് കോംമ്പൗണ്ടിലേക്ക് കയറിയ പ്രവര്‍ത്തകരെ പൊലീസും സെക്യൂരിറ്റിയും ശ്രദ്ധിച്ചിരുന്നില്ല.
  • തുടര്‍ന്ന് പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
  • നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമര്‍ശനങ്ങളും വിവാധങ്ങളും ഉയര്‍ത്തുന്നത് ശരിയാണോ എന്നാണ് മന്ത്രിയുടെ പ്രതികരണം.
AI Camera Controversy: എഐ ക്യാമറ വിവാദം; കെല്‍ട്രോണ്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ പ്രതിഷേധവുമായി കെല്‍ട്രോണ്‍ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി ആര്‍വൈഎഫ് പ്രവര്‍ത്തകര്‍.  കെല്‍ട്രോണ്‍ എംഡിയുടെ ഓഫീസിലേക്ക് തളളിക്കയറാനായിരുന്നു ഇവരുടെ ശ്രമം. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. ഓഫീസ് കോംമ്പൗണ്ടിലേക്ക് കയറിയ പ്രവര്‍ത്തകരെ പൊലീസും സെക്യൂരിറ്റിയും ശ്രദ്ധിച്ചിരുന്നില്ല. എംഡിയുടെ ഓഫീസിന് മുന്നിലേക്ക് എത്തുന്നതിനിടെയാണ് ഇവര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു. 

അതേസമയം എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി ആന്റണി. ഏകദേശം ഒരു ലക്ഷത്തോളം നിയമലംഘനങ്ങള്‍ കുറഞ്ഞു. സര്‍ക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമര്‍ശനങ്ങളും വിവാധങ്ങളും ഉയര്‍ത്തുന്നത് ശരിയാണോ എന്നാണ് മന്ത്രിയുടെ പ്രതികരണം.  മനുഷ്യജീവന്‍ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നത്.ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലര്‍ കാര്യമില്ലാതെ എതിര്‍ക്കുകയാണ്. കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ALSO READ: തൃശ്ശൂരിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം

എഐ ക്യാമറ ഇടപാട് സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. 232 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ പദ്ധതിയെ സംബന്ധിച്ച യാതൊരു വിധ രേഖകളും  സര്‍ക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരുവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എ.ഐ ക്യാമറകള്‍ ലഭ്യമാണ്. ഇവയുടെ ക്യാമറക്ള്‍ക്ക് വാറന്റിയും, മൈന്റെനന്‍സും സൗജ്യന്യമായി ലഭിക്കുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ ക്യാമറകളുടെ സാമഗ്രികള്‍ വാങ്ങി അസ്സെംബിള്‍ ചെയ്യുകയും മൈന്റെനന്‍സിനും മറ്റുമായി  ഭീമായ തുകയാണ് കെല്‍ട്രോണ്‍ അധികമായി കരാറില്‍ വകയിരുത്തിയിരിക്കുന്നത്.

ഇത് കൂടാതെ, ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണ്‍സള്‍ട്ടന്റായി തിരെഞ്ഞെടുത്ത കെല്‍ട്രോണ്‍ പിന്നീട് കരാര്‍ കമ്പനികളെ തിരെഞ്ഞെടുക്കുന്നതും, മെയിന്റനന്‍സ് അടക്കമുള്ള ജോലികള്‍ അധികമായി നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ധനവകുപ്പിന്റെ എതിര്‍പ്പുകളെ പോലും മറികടന്നുകൊണ്ട് കെല്‍ട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏല്പിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. അതോടൊപ്പം 232 ,കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ ഈ പദ്ധതിയുടെ കരാര്‍ എസ് ആര്‍ ഐ ടി എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് 151 കോടി രൂപയ്ക്കാണ് നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News