Azhamkulam Devi Temple: തൂക്കവഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു

Azhamkulam Devi Temple: അപകടമുണ്ടായിട്ടും രക്ഷിതാക്കൾ അടക്കമുള്ള ആരും പരാതി സമർപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ പോലീസും സംഭവത്തിൽ ഇടപെട്ടില്ല. വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇടപെട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2024, 08:07 PM IST
  • സംഭവത്തിൽ കുഞ്ഞിന്റെ ഒരു കൈക്ക് ഒടിവ് പറ്റിയിട്ടുണ്ട്.
  • പത്തടിയിൽ അധികം ഉയരത്തിൽ നിന്നാണ് കുഞ്ഞു താഴേക്ക് വീണത്
Azhamkulam Devi Temple: തൂക്കവഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു

പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തിലെ നേർച്ച വഴിപാടായ വില്ല് വണ്ടിയിലെ തൂക്കത്തിനിടെ  കുഞ്ഞിനെ വില്ലിൽ തൂങ്ങിക്കിടക്കുന്ന ആളിൽ നിന്നും കുട്ടി താഴെ വീണു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ നടപടി യെടുക്കാൻ നിർദ്ദേശിച്ച്  ഉത്തരവിട്ടു. കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി തൂക്കം വഴിപാട് നടന്നത്. 

അപകടമുണ്ടായിട്ടും രക്ഷിതാക്കൾ അടക്കമുള്ള ആരും പരാതി സമർപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ പോലീസും സംഭവത്തിൽ ഇടപെട്ടില്ല. വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇടപെട്ടിരിക്കുന്നത്. തൂക്കുവഴിപാട് നടന്ന രണ്ടാം ദിവസം രാത്രിയോടെയാണ് അപകടം ഉണ്ടായത്. വിഷയത്തിൽ അടിയന്തരം നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ടുമാസം പ്രായമായ ആൺകുട്ടിയാണ് തൂക്കുകാരന്റെ കയ്യിൽ നിന്നും നിലത്ത് വീണത്. 

ALSO READ: കേരളത്തിലെ ബീച്ച് ടൂറിസത്തെ ചില ലോബികൾ തകർക്കാൻ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സംഭവത്തിൽ കുഞ്ഞിന്റെ ഒരു കൈക്ക് ഒടിവ് പറ്റിയിട്ടുണ്ട്. പത്തടിയിൽ അധികം ഉയരത്തിൽ നിന്നാണ് കുഞ്ഞു താഴേക്ക് വീണത് മറ്റ് ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സിടി സ്കാനിന്റെ ഫലം തൃപ്തികരമെന്നും ഇനി എംആർഐ ഫലം കൂടി വരാനുണ്ടെന്നും ഡോക്ടർസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News