കണ്ണൂർ സർവകലാശലയിലെ നിയമന വിവാദം; തന്നെ വ്യക്തിപരമായി വേട്ടയാടുന്നു, ഷംസീറിനെ അപമാനിക്കാൻ ശ്രമമെന്നും ഡോ. സഹല

കണ്ണൂർ സർവകലാശാലയിൽ ജോലിക്ക് അപേക്ഷിച്ചത് ആവശ്യമായ യോ​ഗ്യതകൾ ഉള്ളതിനാലാണെന്ന് എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. സഹല. അധിക്ഷേപങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും ഡോ. സഹല

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 01:54 PM IST
  • പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചതെന്ന് ഡോ. സഹല
  • തനിക്ക് യാതൊരു സ്വാധീനവും ഇല്ല
  • എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്
  • യോ​ഗ്യതയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖങ്ങൾക്ക് പോകുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല
കണ്ണൂർ സർവകലാശലയിലെ നിയമന വിവാദം; തന്നെ വ്യക്തിപരമായി വേട്ടയാടുന്നു, ഷംസീറിനെ അപമാനിക്കാൻ ശ്രമമെന്നും ഡോ. സഹല

കണ്ണൂർ: അനധികൃത നിയമന ആരോപണം ഉയർത്തി തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എഎൻ ഷംസീർ (AN Shamseer) എംഎൽഎയുടെ ഭാര്യ ഡോ. സഹല. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം ഷംസീറിനെ അപമാനിക്കുകയെന്നതാണെന്നും സഹല പറഞ്ഞു (Sahala). അധ്യാപക തസ്തികയിലേക്ക് യോ​ഗ്യതയുള്ളതിനാലാണ് അപേക്ഷ അയച്ചത്. എംഎൽഎയുടെ ഭാര്യ ആയതിന്റെ പേരിൽ എങ്ങനെ ഒഴിവാക്കാനാകും. വ്യക്തിപരമായ ആക്രമണമാണിത്. ഇതിനുള്ള കാരണം അറിയില്ലെന്നും സഹല വ്യക്തമാക്കി.

തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തികയല്ല ഇത്. പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. തനിക്ക് യാതൊരു സ്വാധീനവും ഇല്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോ​ഗ്യതയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖങ്ങൾക്ക് പോകുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല വ്യക്തമാക്കി. തന്റെ ഭാ​ഗം കേ‍ൾക്കാതെയാണ് കോടതി (Court) വിധി. തസ്തിക കെട്ടിച്ചമച്ചതാണോയെന്ന ആരോപണത്തിൽ മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയാണെന്നും സഹല പറഞ്ഞു.

ALSO READ: ജലീലിന്റെ ബന്ധു നിയമനം; യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്

കണ്ണൂർ സർവകലാശാലയിൽ (Kannur University) അസി.ഡയറക്ടർ തസ്തികയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. സർവകലാശാലയിൽ ഡയറക്ടർ തസ്തികയിൽ ഇതുവരെ നിയമനം നടന്നിട്ടില്ല. ഇതിനിടെയാണ് അസി.ഡയറക്ടറുടെ സ്ഥിരം തസ്തികയിൽ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകുന്നതിനുള്ള നീക്കം. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അധികൃതർക്ക് പരാതി നൽകിയതിന് പിന്നാലെ കെ എസ് യു പ്രവർത്തകർ വൈസ് ചാൻസലറുടെ വീടിന് മുന്നിൽ ഉപരോധ സമരവും നടത്തി. കണ്ണൂർ സർവകലാശാലയിൽ യുജിസിയുടെ എച്ച്ആർഡി സെന്ററിൽ പുതിയതായി സൃഷ്ടിച്ച അസി.ഡയറക്ടർ തസ്തികയിലേക്കാണ് ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം നടന്നതെന്നാമ് ആരോപണം. നേരത്തെ കണ്ണൂർ സർവകലാശാലയിലും കാലിക്കറ്റ്  സർവകലാശാലയിലും ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം നടന്നിരുന്നുവെന്നും ആരോപണമുണ്ട്.

എച്ച്ആർഡി സെന്ററിലെ തസ്തികകൾ താൽകാലികമാണെങ്കിലും കണ്ണൂരിൽ മാത്രം സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിന് സർക്കാർ സർവകലാശാലക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷകരായ 30 പേർക്ക് ഇന്റർവ്യൂ അറിയിപ്പ് ഇ-മെയിൽ ആയി അയച്ചിട്ടുണ്ട്. സമ്മർദത്തിന് വഴങ്ങി, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇന്റർവ്യൂ നടത്താൻ വൈസ് ചാൻസലർ നിർബന്ധിതനായെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പരാതിയിൽ പറയുന്നത്. ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാർക്കിൽ ഉൾപ്പെടുത്തുന്നതിനായി ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിന്റ് കുറച്ച് നിശ്ചയിച്ചതായും ആരോപണമുണ്ട്.

ALSO READ: MG University റിസൾട്ട് വൈകിപ്പിക്കുന്നു, LLB വിദ്യാർഥികളുടെ എൻറോൾമെന്റ് വൈകുന്നു, വിദ്യാർഥികൾ പ്രതിസന്ധിയിൽ

അക്കാദമിക മികവോ ​ഗവേഷണ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകുന്നതിനാണ് സ്കോർ പോയിന്റ് കുറച്ചതെന്നാണ് ആക്ഷേപം. ഇന്റർവ്യൂവിന് ഹാജരാകുന്ന ആരെയും കൂടുതൽ മാർക്ക് നൽകി നിയമിക്കാനാകും എന്നതിന് സമീപകാലത്ത് നിരവധി ഉദാ​ഹരണങ്ങൾ ഉണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ നേടിയ പരമാവധി 10 പേരെ മാത്രം ഇന്റർവ്യൂവിന് ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയിലേക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഇഷ്ടക്കാർക്ക് നിയമനം ഉറപ്പിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News