Arikkomban Operation: അരിശിക്കൊമ്പന്‍ ഇനിമുതൽ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍

Arishikompan is henceforth in the Kalakkad Mundanthurai Tiger Sanctuary: അരികൊമ്പൻ പൂർണ്ണ ആരോ​ഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 10:49 AM IST
  • മൂന്ന് കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുത്തു.
  • അരികൊമ്പൻ പൂർണ്ണ ആരോ​ഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
  • 1988ൽ ആണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം നിലവിൽ വരുന്നത്.
Arikkomban Operation: അരിശിക്കൊമ്പന്‍ ഇനിമുതൽ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍

കമ്പം: മയക്കുവെടി വെച്ച് തളച്ച അരികൊമ്പനെ കൊണ്ടു പോകുന്നത് തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കണ്ടുപോകുന്നതെന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. മൂന്ന് കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുത്തു. അരികൊമ്പൻ പൂർണ്ണ ആരോ​ഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

1988ൽ ആണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം നിലവിൽ വരുന്നത്. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഏറെകാലം ഭീതി പരത്തിയ അരികൊമ്പനെ ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ച് സ്ഥലത്ത് നിന്നും മാറ്റിയത്. കഴിഞ്ഞ ഏപ്രില്‍ 29-ന് മയക്കുവെടിവെച്ച് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. 

ALSO READ: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു; എലഫന്റ് ആംബുലൻസിൽ കയറ്റി വെള്ളിമല വനത്തിലേക്ക് മാറ്റും

ദിവസങ്ങൾക്കു മുന്നേ തമിഴ്നാട്ടിലെ കമ്പം ടൗണിൽ ഇറങ്ങിയ അരികൊമ്പൻ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആന ജനവാസ മേഖലയില്ക്ക് ഇറങ്ങാനായി തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News