സമ്പൂര്‍ണ്ണ ആഴ്ച ഫലം

മെയ് 27 മുതൽ ജൂണ്‍ 02 വരെ By സജീവ് ശാസ്‌താരം

Last Updated : May 28, 2019, 11:23 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം, ബന്ധുജന സഹായം ലഭിക്കും, അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സർക്കാർ ജീവനക്കാര്‍ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും 

ഭരണി: മത്സരപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം, തൊഴിൽപരമായനേട്ടം കൈവരിക്കും, പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

കാർത്തിക: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും, വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം, ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും, പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും, പൊതുപ്രവര്‍ത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി.

രോഹിണി: ആരോഗ്യസ്ഥിതി മെച്ചപ്പെടും, സഞ്ചാരക്ലേശം വർദ്ധിക്കും, സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത, വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും, ഇന്ഷുറന്സ്, ചിട്ടി എന്നിവയില്‍ നിന്നും ധനലാഭത്തിനു സാധ്യത.

മകയിരം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില്‍ മികച്ച പ്രകടനം, സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി പണം മുടക്കും, മനസ്സ് അലഞ്ഞുതിരിയുന്ന അനുഭവമുണ്ടാകും, രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും, സഞ്ചാരക്ലേശം വര്‍ധിക്കും. 

തിരുവാതിര: ഗൃഹത്തിൽ നവീകരണ പ്രവര്‍ത്തനങ്ങൾ നടക്കും, കുടുംബജീവിത സൗഖ്യം വര്‍ധിക്കും, വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും. 

പുണർതം: കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക, പണമിടപാടുകളിലും ശ്രദ്ധിക്കുക, മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം, കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. 

പൂയം: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തി, മറ്റുള്ളവരുമായി കലഹങ്ങള്‍ക്ക് സാധ്യത, ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും, പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. 

ആയില്യം: അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും, ഭക്ഷണസുഖം വര്‍ധിക്കും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും, അന്യജനസഹായം ലഭിക്കും, മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക. 

മകം: പഠനത്തിൽ അലസത വർദ്ധിക്കുവാൻ ഇടയുണ്ട്, വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും, കര്‍മ്മരംഗം പുഷ്ടിപ്പെടും, വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും, ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും, ആരോഗ്യപ്രശ്നങ്ങൾ ശമിക്കും.

പൂരം: ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും, മനസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും, ധനപരമായ നേട്ടങ്ങൾ മനഃസുഖം നൽകും.

ഉത്രം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന അനാവശ്യ വിഷമതകൾ ശമിക്കും, ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

അത്തം: പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്, സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണംചെയ്യും. സര്‍ക്കാരില്‍ നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. 

ചിത്തിര: സാമ്പത്തിക വിഷമതകൾ നേരിടും, ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം, നേത്രരോഗത്തിന് ചികിത്സ തേടും.

ചോതി: അനാവശ്യ യാത്രകള്‍ വേണ്ടിവരും, പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും, പൈതൃകസ്വത്ത് ലഭിക്കുവാന് യോഗം, ഭൂമി വാങ്ങല്‍, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം. 

വിശാഖം: ജീവിത പങ്കാളിക്ക് ഉയർച്ച, പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം, പുതിയ വസ്ത്രലാഭമുണ്ടാകും, ബിസിനസില്‍ നേട്ടം, പ്രവര്‍ത്തനങ്ങളില്‍ വിജയം, ഭക്ഷണസുഖം വര്‍ധിക്കും.

അനിഴം: സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം, സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

തൃക്കേട്ട: തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടാന് സാധ്യത, രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും, പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

മൂലം: ബന്ധുജനങ്ങളില്‍ നിന്ന് അകന്നു കഴിയേണ്ടിവരും, മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും, വാതജന്യരോഗത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം, വിവാഹാലോചനകളില്‍ പുരോഗതി. 

പൂരാടം: കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ ആശ്വാസം, മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം, ഔഷധ സേവ വേണ്ടിവരും. 

ഉത്രാടം: സ്വഭാവത്തില്‍ സ്വാര്‍ത്ഥത വര്‍ധിക്കും, തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന് സാധ്യത. രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം, ഔഷധസേവ അവസാനിപ്പിക്കുവാന്‍ സാധിക്കും. 

തിരുവോണം: ജലജന്യ രോഗ സാദ്ധ്യത, പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും.

അവിട്ടം: ബന്ധുഗുണം അനുഭവിക്കും, ഗൃഹനിര്‍മാണത്തില്‍ പുരോഗതി, സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും, ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും. 

ചതയം: ഗൃഹനിര്‍മാണം, വാഹനം വാങ്ങല്‍ എന്നിവയിലേർപ്പെടും, കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര്‍ തൊഴിലില്‍ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

പൂരുരുട്ടാതി: സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം, അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും, അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും. 

ഉത്രട്ടാതി: സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം, വിവാഹാലോചനകള്‍ പുരോഗമിക്കും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

രേവതി: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും, ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും, ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം

9656377700

 sastharamastro@gmail.com

Trending News