മലപ്പുറം: സ്വർണ്ണക്കടത്ത് കേസ് (Gold Smuggling Case) അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച വാഹനം തിരിച്ചറിഞ്ഞ് പൊലീസ്. ഈ വാഹനം മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിൽ രണ്ട് ബൈക്കുകളും രണ്ട് കാറുകളും ഉണ്ടിയായിരുന്നു. ഇതൊരു ആസൂത്രിത ശ്രമമാണെന്നാണ് പൊലീസ് നിഗമനം. കൽപ്പറ്റയിൽ വച്ച് കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായതെന്ന് കസ്റ്റംസ് കമ്മീഷണർ (Customs Commissioner) സുമിത്കുമാർ പറഞ്ഞു. ഒരു സംഘം വാഹനം കൊണ്ട് തന്റെ വാഹനത്തിൽ ഇടിപ്പിച്ചു എന്നാണ് സുമിത്കുമാറിന്റെ (Sunit Kumar) പരാതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M.Shivashankar
സുമിത് കുമാർ സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് (Dollar Smuggling Case) എന്നീ കേസുകൾ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ്. കൽപ്പറ്റയിൽ നിന്നും കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. കൊടുവള്ളിയിൽ വച്ച് ഒരു കാറിലും രണ്ട് ബൈക്കിലുമായി എത്തിയ സംഘം തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പക്ഷേ അദ്ദേഹത്തിന്റെ ഡ്രൈവർ വാഹനത്തിന്റെ വേഗത കൂട്ടിയത് കൊണ്ട് രക്ഷപ്പെട്ടുവെന്നും സുമിത് കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...