ഇത് വിസ്മയം: പൂരത്തിന്‍റെ മണ്ണിൽ കുഞ്ഞൻ രൂപങ്ങളാടിയ കഥകളി

പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗഗന്ധിക പുഷ്പം തേടിയുള്ള ഭീമന്റെ യാത്ര. വഴിയിലെ കാഴ്ചകളും അനുഭവങ്ങളും... തൻറെ വഴി മുടക്കി കിടന്നിരുന്ന ഹനുമാന്റെ വാലെന്നറിയാതെയുള്ള ഏറ്റുമുട്ടൽ. അരങ്ങിലെ കഥ‍ാപാത്രങ്ങളുടെ ഭാവപ്രകടനങ്ങൾ സദസിലും പ്രകടമായിരുന്നു.

Edited by - Zee Malayalam News Desk | Last Updated : Nov 1, 2022, 04:38 PM IST
  • അവതരണരീതിയുടെ പ്രത്യേകതകള്‍ തന്നെയായിരുന്നു പാവക്കഥകളിയുടെ ആകര്‍ഷണം.
  • കുട്ടികളും വിദേശികളും അടക്കമുള്ളവര്‍ പാവക്കഥകളി കാണാൻ എത്തിയിരുന്നു.
  • ഉണ്ണികൃഷ്ണൻ പാഞ്ഞാൾ മേളവും, കലാനിലയം രാമകൃഷ്ണൻ കഥകളിസംഗീതവും അവതരിപ്പിച്ചു.
ഇത് വിസ്മയം: പൂരത്തിന്‍റെ മണ്ണിൽ കുഞ്ഞൻ രൂപങ്ങളാടിയ കഥകളി

തൃശൂർ: പൂരവും പുലിക്കളിയും ഹൃദയതാളങ്ങളായ തൃശൂരിന് വിസ്മയാനുഭവം സമ്മാനിച്ച്  പാവക്കഥകളി. തൃശൂർ പൂരപ്രേമി സംഘമാണ് അപൂർവമായ പാവക്കഥകളിക്ക് വേദിയൊരുക്കിയത്. നടുവിലാല്‍ പാണ്ടി സമൂഹമഠം ഹാളിൽ ആയിരുന്നു പരിപാടി. ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള നടനകൈരളിയാണ് പാവക്കഥകളി അവതരിപ്പിച്ചത്. 

പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗഗന്ധിക പുഷ്പം തേടിയുള്ള ഭീമന്റെ യാത്ര. വഴിയിലെ കാഴ്ചകളും അനുഭവങ്ങളും... തൻറെ വഴി മുടക്കി കിടന്നിരുന്ന ഹനുമാന്റെ വാലെന്നറിയാതെയുള്ള ഏറ്റുമുട്ടൽ. അരങ്ങിലെ കഥ‍ാപാത്രങ്ങളുടെ ഭാവപ്രകടനങ്ങൾ സദസിലും പ്രകടമായിരുന്നു.

Read Also: LPG Price Latest Update: ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ

അവതരണരീതിയുടെ പ്രത്യേകതകള്‍ തന്നെയായിരുന്നു പാവക്കഥകളിയുടെ ആകര്‍ഷണം. കൈവിരലുകൾക്കനുസരിച്ച് പാവകളുടെ ചലനം. അരങ്ങിൽ മനുഷ്യവേഷങ്ങളുടെ അവതരണത്തിൻറെ അതേ സൂക്ഷ്മവും ഭാവസാന്ദ്രവുമായിരുന്നു പാവക്കഥകളിയുടെ അവതരണവും. കല്യാണസൗഗന്ധികം, ദുര്യോധനവധം എന്നീ കഥകളാണ് അവതരിപ്പിച്ചത്. കുട്ടികളും വിദേശികളും അടക്കമുള്ളവര്‍ പാവക്കഥകളി കാണാൻ എത്തിയിരുന്നു.

പാലക്കാട്  സ്വദേശികളായ കെ.സി രാമകൃഷ്ണൻ, കെ.ജി രാമകൃഷ്ണൻ തൃശൂർ സ്വദേശി ശ്രീനിവാസൻ കുന്നമ്പത്ത്, ഹരിദാസ് എന്നിവരാണ് പാവകളെ ചലിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പാഞ്ഞാൾ മേളവും, കലാനിലയം രാമകൃഷ്ണൻ കഥകളിസംഗീതവും അവതരിപ്പിച്ചു. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News