Sabarimala | അയ്യപ്പസേവാ സംഘം സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പതാക ഉയര്‍ത്തലും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 10:36 PM IST
  • അയ്യപ്പഭക്തര്‍ക്ക് മന്ത്രി പ്രഭാത ഭക്ഷണം വിളമ്പി നല്‍കി
  • സന്നിധാനത്ത് മൂന്ന് നേരമായി അന്നദാനം നടത്തും
  • സ്‌ട്രെച്ചര്‍ സര്‍വീസ്, ചുക്കുവെള്ളം വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളും നൽകും
  • സന്നിധാനത്തെയും മരക്കൂട്ടത്തെയും സേവനങ്ങള്‍ക്കായി 140 ഉം, പമ്പയില്‍ 50 ഉം സന്നദ്ധ പ്രവര്‍ത്തകരാണ് ഉള്ളത്
Sabarimala | അയ്യപ്പസേവാ സംഘം സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അഖില ഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പതാക ഉയര്‍ത്തലും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അയ്യപ്പഭക്തര്‍ക്ക് മന്ത്രി പ്രഭാത ഭക്ഷണം വിളമ്പി നല്‍കി.

സന്നിധാനത്ത് മൂന്ന് നേരമായി നടത്തുന്ന അന്നദാനത്തിനു പുറമേ സ്‌ട്രെച്ചര്‍ സര്‍വീസ്, ചുക്കുവെള്ളം വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളും നല്‍കി വരുന്ന സന്നിധാനത്തെയും മരക്കൂട്ടത്തെയും സേവനങ്ങള്‍ക്കായി 140 ഉം, പമ്പയില്‍ 50 ഉം സന്നദ്ധ പ്രവര്‍ത്തകരാണ് ഉള്ളത്. തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെത്തും.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടക പാതയില്‍ അവശരാകുന്നവരെ സഹായിക്കാന്‍ അയ്യപ്പ സേവാസംഘം സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജരാണ്. സന്നിധാനത്തെ സേവനങ്ങള്‍ക്ക് പുറമെ പമ്പയില്‍ രണ്ട് ആംബുലന്‍സ് സര്‍വീസും അന്നദാനവും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് പമ്പ മുതല്‍ മരക്കൂട്ടം വരെ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ ബൂത്തുകളും സന്നിധാനത്ത്  ഒരു ബൂത്തും വീതം സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബൂത്തിലും അയ്യപ്പസേവാ സംഘത്തിന്റെ രണ്ട് വീതം സന്നദ്ധ പ്രവര്‍ത്തകരും ഉണ്ട്. ഈമാസം 20 ഓടെ നിലയ്ക്കലില്‍ തീര്‍ഥാടക വാഹനങ്ങളുടെ സര്‍വീസുകള്‍ക്ക് സൗജന്യ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News