ബിനീഷ് കോടിയേരിയുടെ വാദം തള്ളി; 13 കോടി രൂപ നല്‍കാനുണ്ടെന്ന് ജാസ് ടൂറിസം കമ്പനി

ജാസ് ടൂറിസം കമ്പനിക്കു ബിനോയ്‌ കോടിയേരി നല്‍കാനുള്ളത് 1.72 കോടി രൂപ മാത്രമാണെന്ന ബിനീഷ് കോടിയേരിയുടെ വാദം തള്ളി ജാസ് കമ്പനി.

Last Updated : Feb 5, 2018, 04:46 PM IST
ബിനീഷ് കോടിയേരിയുടെ വാദം തള്ളി; 13 കോടി രൂപ നല്‍കാനുണ്ടെന്ന് ജാസ് ടൂറിസം കമ്പനി

ജാസ് ടൂറിസം കമ്പനിക്കു ബിനോയ്‌ കോടിയേരി നല്‍കാനുള്ളത് 1.72 കോടി രൂപ മാത്രമാണെന്ന ബിനീഷ് കോടിയേരിയുടെ വാദം തള്ളി ജാസ് കമ്പനി.

13 കോടി നല്‍കാനുണ്ടെന്ന പ്രചരണം തെറ്റാണെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ നിലപാട്. ബിനോയ്ക്കെതിരെ ദുബായ് അധികൃതര്‍ പുറപ്പെടുവിച്ച യാത്രവിലക്കില്‍ പറയുന്ന തുക ചൂണ്ടിക്കാട്ടിയായിരുന്നു ബിനീഷിന്‍റെ വാദം. എന്നാല്‍ ബിനീഷിന്‍റെ വാദം തെറ്റാണെന്നും സിപിഎം നേതാക്കള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് പോലെ 13 കോടി രൂപ ബിനോയ്‌ നല്‍കാനുണ്ടെന്നുമാണ് ജാസ് ടൂറിസം കമ്പനിയുടെ നിലപാട്. 

കൂടാതെ ആദ്യം കേസില്ലെന്ന് പറയുകയും ഇപ്പൊ മറിച്ച് പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരെ വിശ്വസിക്കുമെന്നും കമ്പനി അധികൃതര്‍ ചോദിക്കുന്നു. 

ഒരു കേസില്‍ മാത്രമാണ് ബിനോയ്ക്കിപ്പോള്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനി അധികൃതര്‍ ബിനോയ്ക്കെതിരെയുള്ള മറ്റ് കേസുകളെ പറ്റി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 

എന്നാല്‍, മാധ്യമങ്ങളില്‍ വരുന്നത് പോലെയല്ല സത്യാവസ്ഥയെന്നും വിമാനത്താവളത്തില്‍ ബിനോയിയെ തടയുകയോ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടില്ല എന്നും ബിനീഷ് പറയുന്നു. 

ബിനോയ് ദുബായില്‍നിന്നു നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയോ എയര്‍പോര്‍ട്ടില്‍ ബിനോയിയെ തടഞ്ഞുവയ്ക്കുകയോ ചെയ്തിട്ടില്ല. സിവില്‍ നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നെയാണ് ബിനോയ് ദുബായില്‍ തുടരുന്നതെന്നും ബിനീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

 

Trending News