പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തിൽ തെളിവില്ലെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ട്രോളി ബാഗിൽ യുഡിഎഫ് പണം എത്തിച്ചുവെന്നായിരുന്നു പരാതി. ഈ പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പാലക്കാട് എസ്പിക്ക് റിപ്പോർട്ട് നൽകി. പരാതിയിൽ തുടർ നടപടി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ നവംബർ ആദ്യമാണ് കോൺഗ്രസ് അനധികൃത പണം എത്തിച്ചുവെന്നാരോപിച്ച് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ ട്രോളി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെന്നി നൈനാൻ പോകുന്നതും രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ അല്ല ഫെന്നി ട്രോളി ബാഗ് വെച്ചതെന്നും തുടങ്ങിയ ആരോപണങ്ങളാണ് സിപിഎം ഉന്നയിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.