നടി ഹണി റോസിനെതിരെ അശ്ശീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി. ജാമ്യം സംബന്ധിച്ച് ഉത്തരവ് ഉച്ചയ്ക്ക് 3.30ന്.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്.
അതേസമയം ബോബിയുടെ ജാമ്യ ഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു. സമൂഹത്തിന് പാഠമാകുന്ന തീരുമാനം വേണമെന്ന് സർക്കാർ പറഞ്ഞു.