Swapna Suresh : വാർത്താസമ്മേളനത്തിനിടെ സ്വപ്ന സുരേഷിന് അപസ്മാരം?

Swapna Suresh Fainted Down തന്നെ ഭീകരവാദിയെ പോലെ കാണുന്നുയെന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 07:54 PM IST
  • മാധ്യമങ്ങളോട് വിതുമ്പി കൊണ്ട് സംസാരിക്കവെ സ്വപ്നയിൽ അപസ്മാരത്തിന്റെ ലക്ഷ്ണങ്ങൾ പ്രകടമാകുകയായിരുന്നു.
  • തന്റെ അഭിഭാഷകനെതിരെ കേസെടുത്തതിൽ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.
  • തന്നെ ഭീകരവാദിയെ പോലെ കാണുന്നുയെന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.
Swapna Suresh : വാർത്താസമ്മേളനത്തിനിടെ സ്വപ്ന സുരേഷിന് അപസ്മാരം?

പാലക്കാട് : മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അപസ്മാരത്തെ തുടർന്ന് പെട്ടെന്ന് നിലത്ത് വീണു. മാധ്യമങ്ങളോട് വിതുമ്പി കൊണ്ട് സംസാരിക്കവെ സ്വപ്നയിൽ സീക്ഷെറിന്റെ ലക്ഷ്ണങ്ങൾ പ്രകടമാകുകയായിരുന്നു. തുടർന്ന് നിലത്ത് വീണ സ്വപ്നയെ സരിത്തും, മകനും ചേർന്ന് പ്രഥമിക ശുശ്രൂഷ നൽകി. തന്റെ അഭിഭാഷകനെതിരെ കേസെടുത്തതിൽ സംബന്ധിച്ചാണ് വാർത്താ സമ്മേളനം വിളിച്ച് ചേർത്തത്.

തുടർച്ചയായി ഒന്നിലധികം തവണ സീക്ഷെർ ലക്ഷണങ്ങൾ പ്രകടമാക്കുന്നവരിൽ കാണപ്പെടുന്ന രോഗമാണ് അപസ്മാരം. നേരത്തെ തന്നിൽ സമാനമായ രോഗലക്ഷ്ണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സ്വപ്ന പല അഭിമുഖങ്ങളിലായി മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.

അതേസമയം താൻ കൊടുത്ത രഹസ്യ മൊഴിയിൽ ഉറച്ച് നിൽക്കുന്നയെന്ന് സ്വപ്ന. തന്നെ ഭീകരവാദിയെ പോലെ കാണുകയാണെന്നും വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് തന്റെ അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നതെന്നും സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.

പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ ഷാജ് കിരൺ പറഞ്ഞതു പോലെ സരിത്തിനെ അറസ്റ്റ് ചെയ്തു ഇപ്പോൾ അഭിഭാഷകനെതിരെ കേസുമെടുത്തു. ഇപ്പോൾ എല്ലാവർക്കും മനസിലാകുന്നുണ്ടെല്ലോ എന്തു തരം ആക്രമണമാണ് തനിക്കെതിരെ ഉണ്ടായിരിക്കുന്നത് സ്വപ്ന കൂട്ടിച്ചേർത്തു

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News