ഇടുക്കി: ബ്രാൻഡഡ് മദ്യത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി കമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങിയ ജീവനക്കാരൻ പിടിയിൽ. കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിലെ ജീവനക്കാരില്‍നിന്നും അനധികൃതമായി സൂക്ഷിച്ച 85,000 രൂപയാണ് പിടികൂടിയത്. തങ്ങളുടെ ബ്രാൻഡിന്റെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ജീവനക്കാർക്ക് വിവിധ മദ്യ കമ്പനികളിൽ നിന്നും നൽകിയ പണമാണിതെന്നാണ് വിജിലെൻസിന്റെ കണ്ടെത്തൽ. ബുധനാഴ്ച രാത്രി വിജിലന്‍സ് വിജിലെൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
ചില മദ്യത്തിന്റെ ബ്രാൻഡുകൾ കൂടുതലായി വിൽപ്പന നടത്തുന്നതിന് വേണ്ടി ജീവനക്കാർ കൈക്കൂലി വാങ്ങുന്നതായി വിജിലെൻസിന് രഹസ്യമായി വിവരം ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ബീവറേജ് ഔട്ട്‌ലെറ്റിലെ അനീഷ് എന്ന ജീവനക്കാരന്റെ വാഹനത്തില്‍നിന്നാണ് പണം കണ്ടെത്തിയത്. ഈ പണം പലർക്കും വീതിച്ചു നൽകുന്നതിന് വേണ്ടി കെട്ടുകളായി തിരിച്ച നിലയിലാണ് കണ്ടെത്തിയത്.
കട്ടപ്പന ബിവറേജ് ഔട്ട്‌ലെറ്റിന്റെ ചാര്‍ജ് ഓഫീസറായ ജയേഷ് സ്വന്തം താൽപര്യപ്രകാരം ഔട്ട്‌ലെറ്റില്‍ ഒരു ജീവനക്കാരനെ നിയമിച്ചിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. അനധികൃത മദ്യക്കച്ചവടത്തിനും മദ്യക്കമ്പനികളില്‍ നിന്ന് ഫണ്ട് പിരിക്കുന്നതിനും വേണ്ടിയാണ് ഇയാളെ ഔട്ട്‌ലെറ്റില്‍ നിയമിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതേസമയം ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ട് പണം പിടികൂടാത്തതില്‍ നിലവില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കും.
അതേസമയം ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മദ്യപിച്ചെത്തിയ വ്യക്തി കട അടിച്ച് തകർത്തു. കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള കായനാട്ട് റോബിൻ എന്നയാളുടെ കടയാണ് അക്രമി അടിച്ച് തകർത്തത്. യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പ് വടിയുമായെത്തി ആക്രമണം നടത്തുകയാണെന്നാണ് ജീവനക്കാരൻ പറഞ്ഞത്.
കടയിലുണ്ടായിരുന്ന മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും അടിച്ച് തകർത്തു. എന്നാൽ ഇയാൾ ഇത് ആദ്യമായല്ല ആക്രമണം നടത്തുന്നതെന്നല്ല കച്ചവടക്കാർ പറയുന്നത്. ഇതിനു മുന്നേയും റെയിൽവെ സ്റ്റഷനിൽ യാത്രക്കാർക്ക് നേരെ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെന്നും ആലുവ നഗരത്തിൽ അക്രമം പതിവാണെന്നും പോലീസ് തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങൾ തമ്പടിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ സ്‌പെഷ്യൽ ബ്രാഞ്ചിന് വീഴ്ച വന്നതായും ആക്ഷേപമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...