Buffer zone: 'ബഫർ സോണിൽ സർക്കാരുമായി സംവാദത്തിന് തയ്യാർ'; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

VD Satheesan: മൂന്നാഴ്ച കൊണ്ട് ചെയ്ത് തീർക്കാവുന്ന നടപടിയായിരുന്നു മാനുവൽ സർവേ. അതാണ് സർക്കാർ മാസങ്ങളോളം വൈകിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 03:13 PM IST
  • സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും ആണ് വിഷയം വഷളാക്കിയത്
  • ബഫർ സോൺ സർവേയിൽ എന്തുകൊണ്ട് റവന്യു വകുപ്പിനെ ഉൾപെടുത്തിയില്ല
  • എന്തിനാണ് സർക്കാർ ദുരൂഹത സൃഷ്ടിച്ചത്
  • എന്ത് കൊണ്ട് മൂന്നര മാസം സാറ്റലൈറ്റ് സർവേ റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്നും പ്രതിപക്ഷ നേതാവ്
Buffer zone: 'ബഫർ സോണിൽ സർക്കാരുമായി സംവാദത്തിന് തയ്യാർ'; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി യോഗം വിളിച്ചത് നല്ല കാര്യമാണ്. എന്നാൽ, സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും ആണ് വിഷയം വഷളാക്കിയത്. ബഫർ സോൺ സർവേയിൽ എന്തുകൊണ്ട് റവന്യു വകുപ്പിനെ ഉൾപെടുത്തിയില്ല. എന്തിനാണ് സർക്കാർ ദുരൂഹത സൃഷ്ടിച്ചത്. എന്ത് കൊണ്ട് മൂന്നര മാസം സാറ്റലൈറ്റ് സർവേ റിപ്പോർട്ട് പൂഴ്ത്തിവെച്ചു. 

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ

1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ പിന്നെ എന്തിന് 1 കിലോമീറ്റർ പരിധി എന്ന ഉത്തരവ് ഇറക്കി
2. പിന്നീട് ഈ ഉത്തരവ് റദ്ദാക്കാതെ രണ്ടാമത് അവ്യക്തത നിറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത് എന്തിന് 
3. റവന്യു വകുപ്പിനെയും തദ്ദേശ വകുപ്പുകളെ സഹകരിപ്പിക്കാതെ മാനുവൽ സർവേ നടത്താതെ എന്തിന് ദുരൂഹത സൃഷ്ടിച്ചു
4. മൂന്നര മാസക്കാലം അപൂർണ്ണമായ സാറ്റ ലൈറ്റ് സർവേ റിപ്പോർട്ട്  എന്തിന് പൂഴ്ത്തിവെച്ചു
5. ഈ റിപ്പോർട്ടിന് പുറത്ത് സുപ്രീം കോടതിയിൽ തിരിച്ചടി ഉണ്ടായാൽ മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കുമോ

എന്ത് കൊണ്ട് യോഗം വിളിക്കാൻ വൈകിയെന്നും സുപ്രീംകോടതിയിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ട്. വിദഗ്ധ സമിതി ഗൂഗിൾ മീറ്റിൽ യോഗം ചേർന്നത് അല്ലാതെ എന്ത് ചെയ്തു. സമിതിയുടെ പ്രവർത്തനം ആരെങ്കിലും പരിശോധിച്ചോ. ഒന്നുകിൽ സർക്കാർ ഉറങ്ങി. അല്ലെങ്കിൽ ദുരൂഹത ഉള്ളത് കൊണ്ട് സർക്കാർ ഉറക്കം നടിച്ചു. സാറ്റലൈറ്റ് സർവേ മാത്രമേ പാടുള്ളൂ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. കോടതി വിധി ആദ്യം നന്നായി വായിച്ചു പഠിക്കണമെന്നും വി ഡി സതീശൻ വിമർശിച്ചു.

മൂന്നാഴ്ച കൊണ്ട് ചെയ്ത് തീർക്കാവുന്ന നടപടിയായിരുന്നു മാനുവൽ സർവേ. അതാണ് സർക്കാർ മാസങ്ങളോളം വൈകിച്ചത്. അങ്ങനെയുള്ള സർക്കാരിനെ വടിയെടുത്ത് തലക്ക് അടിക്കുകയാണ് വേണ്ടത്. കഴിഞ്ഞ മൂന്നര മാസം എന്ത് എടുക്കുകയായിരുന്നു സർക്കാർ. ബഫർ സോണിൽ  സർക്കാരുമായി സംവാദത്തിന് പ്രതിപക്ഷം തയ്യാറാണെന്നും ഒരു ചോദ്യത്തിനും സർക്കാരിന് മറുപടി പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News