Kozhikode : കാലിക്കറ്റ് സർവകലാശാലയിലെ (Calicut University) യുജിസി (UGC) തടഞ്ഞ് വെച്ച വിദൂര വിദ്യാഭ്യാസത്തിനുള്ള (Distant Education) അംഗീകാരം യുജിസി പുനഃസ്ഥാപിച്ചു. എന്നാൽ എല്ലാ കോഴ്‌സുകൾക്കും അംഗീകാരം നൽകിയിട്ടില്ല. ആകെ 26 കോഴ്‌സുകളുടെ അംഗീകാരമായിരുന്നു യുജിസി തടഞ്ഞ് വെച്ചത്. അതിൽ 24 കോഴ്‌സുകളുടെ അംഗീകാരമാണ് തിരികെ നൽകിയത്.
ഇപ്പോൾ ബി.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി മാത്തമാറ്റിക്സ് എന്നീ കോഴ്‌സുകളുടെ അംഗീകാരമാണ് തടഞ്ഞ് വെച്ചിട്ടുള്ളത്. വിദൂര പഠന കോഴ്‌സുകൾ നടത്താൻ ഏഴ് വര്ഷം മുപരിചയം വേണമെന്ന് അറിയിച്ചായിരുന്നു യുജിസി അംഗീകാരം തടഞ്ഞത്. എന്നാൽ സർവകലാശാലകൾ ഈ നിബന്ധനകൾക്കെതിരെ കോടതിയിൽ അപ്പീൽ നല്കാൻ ഒരുങ്ങുകയാണ്.
അംഗീകാരം പുനഃസ്ഥാപിച്ചതോടെ ഉടൻ തന്നെ കോഴ്‌സുകൾ പുനരാരംഭിക്കും. വിദൂരപഠന വിഭാഗം ഒന്നാം സെമസ്റ്റര്‍ യുജി, പിജി കോഴ്‌സുകളിലേക്ക് ഈ അടുത്ത മാസം മുതൽ തന്നെ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിക്കുമെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് വിദൂര വിദ്യാഭ്യാസം നിർത്തി വെച്ചതിനെ തുടർന്ന് സർവകലാശാലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...