Car caught fire: മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൈദികനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Car caught fire in Kottayam: പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുകയും ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 08:23 PM IST
  • മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് സംഭവം.
  • കാർ പൂർണ്ണമായും കത്തി നശിച്ചു.
  • വൈദികനും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
Car caught fire: മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൈദികനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേലുകാവ് സെന്ററിൽ സിഎംഎസ് സ്‌കൂളിന് സമീപം കാർ തീപിടിച്ച് കത്തിനശിച്ചു. മേലുകാവ് മേച്ചാൽ റോഡിൽ കത്തീഡ്രൽ പള്ളിയ്ക്ക് സമീപം സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിനോട് ചേർന്നാണ് അപകടമുണ്ടായത്. ഒരു വൈദികനും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. 

വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് പിന്നാലെ എത്തിയവരാണ് മുന്നറിയിപ്പ് നൽകിയത്. ഉടൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഈരാറ്റുപേട്ട ഫയർഫോഴ്സിനെ വിവരം അറിയിച്ചു. നിസാൻ ടെറാനോ (KL37D2727) കാറാണ് കത്തിയത്. 

ALSO READ: കേരളീയം 2023; ഉദ്ഘാടന ചടങ്ങിന് മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും എത്തും!

രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി കാറിൽ പടർന്ന തീയണച്ചു.  വാഹനം പൂർണമായും കത്തിയമർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News