Manipur riots: മണിപ്പൂ‍ർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം: കാതോലിക്കാ ബാവ

Manipur riots: ശക്തമായ പട്ടാള സാന്നിധ്യം ഇവിടെ ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണമെന്ന് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 05:24 PM IST
  • ഇവിടെ നടക്കുന്ന കലാപം ന്യൂനപക്ഷ പ്രീണനം മാത്രമായിട്ട് കാണുന്നില്ല.
  • രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപമായിട്ടാണ് നടക്കുന്നത്.
  • കേന്ദ്രം എന്തുകൊണ്ടാണ് കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
Manipur riots: മണിപ്പൂ‍ർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം: കാതോലിക്കാ ബാവ

കോട്ടയം: മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാപരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ. ശക്തമായ പട്ടാള സാന്നിധ്യം ഇവിടെ ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഇവിടെ നടക്കുന്ന കലാപം ന്യൂനപക്ഷ പ്രീണനം മാത്രമായിട്ട് കാണുന്നില്ല. രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപമായിട്ടാണ് നടക്കുന്നത്. ഇരുവിഭാഗങ്ങളും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇവിടെ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും കാതോലിക ബാവ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ALSO READ: കൈതോലപ്പായ വെളിപ്പെടുത്തല്‍; കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് വി.ഡി സതീശന്‍

സഭാതർക്കം സംബന്ധിച്ചുള്ള സമവായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കാതോലിക്ക ബാവ പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയത്തിൽ നിയമനിർമ്മാണം നടത്തരുതെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സഭയുടെ ഭരണഘടന, കോടതി വിധി എന്നിവയിൽ ഉറച്ചുനിന്നു കൊണ്ടുള്ള ഒത്തുതീർപ്പ് വ്യവസ്ഥയാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത് എന്നും ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ഉള്ളടക്കം പുറത്ത് വരാത്തതിനാൽ ഇതിൻ്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കില്ലെന്നും കാതോലിക്ക ബാവ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News