പുതുപള്ളിയിൽ സ്ഥനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ; മകനോ മകളോയെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്ന് കെ സുധാകരൻ

Puthuppally By-election: ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 01:29 PM IST
  • പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടോയെന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു
  • ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണം
  • മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്
  • ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു
പുതുപള്ളിയിൽ സ്ഥനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ; മകനോ മകളോയെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്ന് കെ സുധാകരൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനെ തുടർന്ന് ഉപതെര‍ഞ്ഞെടുപ്പ് വരുന്ന പുതുപള്ളി മണ്ഡലത്തിൽ, ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി.

ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മകനാണോ മകളാണോ അദ്ദേഹത്തിന്റെ പിൻ​ഗാമിയാകുകയെന്ന ചോദ്യത്തിന്, സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനമാണ് പ്രധാനമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.

അതേ സമയം, പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടോയെന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ  മത്സരം ഒഴിവാക്കണം. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ഞായറാഴ്ച; വിങ്ങലോടെ പുതുപ്പള്ളിക്കാർ

കോട്ടയം: മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ കുർബാന മുടക്കിയിട്ടില്ല. അസുഖം കൂടിയപ്പോൾ മാത്രമാണ് ചെറിയ കാലയളവിലേക്ക് പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് അദ്ദേഹം പങ്കെടുക്കാതായത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ ഇന്നും നിരവധിപേർ സന്ദർശിക്കാൻ എത്തി.

ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിന് ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളി പള്ളിയിൽ അദ്ദേഹത്തിന്റെ വേർപാടിന് ശേഷമുള്ള ആദ്യ ഞായറിൽ കുർബാനയിൽ നിരവധി ആളുകൾ പങ്കെടുടത്തു. പ്രിയ നേതാവിന്റെ ആത്മശാന്തിക്കായി പ്രാർഥിച്ചു. എത്ര തിരക്കുകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇടവക പള്ളിയായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തി ഞായറാഴ്ചകളിലെ കുർബാനയ്ക്ക് പങ്കെടുക്കുന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

അസുഖം അലട്ടിയപ്പോൾ പോലും അദ്ദേഹം ഞായറാഴ്ചയിലെ കുർബാന മുടക്കിയിട്ടില്ല. രോഗത്തിന്റെ തീവ്രത കാരണം ബെംഗളൂരുവിലേക്ക് ചികിത്സാർത്ഥം മാറി നിന്നപ്പോൾ മാത്രമാണ് പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്ക് മുടക്കം വന്നത്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കാൻ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നും ഉണ്ടായിരുന്നു. ഞായറാഴ്ച നടക്കുന്ന കുർബാനയ്ക്ക് നിർബന്ധമായി പങ്കെടുക്കണമെന്നത് അദ്ദേഹത്തിനെ സംബന്ധിച്ച് ഏറ്റു പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു. 

അദ്ദേഹമില്ലാത്ത ആദ്യത്തെ ഞായറാഴ്ച കുർബാനയാണ് ഇന്ന് പുതുപ്പള്ളിയിൽ നടന്നത്. പ്രിയപ്പെട്ട നേതാവ് ശരീരം കൊണ്ട് വിടവാങ്ങിയിട്ടും അദ്ദേഹത്തിൻറെ ഓർമ്മകൾ ഇന്നും ജീവിച്ചിരിക്കുന്നതിന് ഏറ്റവും വലിയ തെളിവാണ് എന്നും  ഇവിടെയെത്തുന്ന സന്ദർശകർ. ഇന്നും അതിരാവിലെ മുതൽ  നിരവധി പേരാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിച്ച് മടങ്ങിയത്. കുർബാനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കബറടത്തിൽ പ്രാർത്ഥന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News