CM Pinarayi Vijayan | കേരളത്തിന്റെ വികസനപദ്ധതികൾക്ക് തടയിടാൻ അവിശുദ്ധ കൂട്ടുകെട്ടുകൾ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി

എന്തൊക്കെ എതിർപ്പുണ്ടായാലും സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 11:12 PM IST
  • സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ല
  • പദ്ധതിയുമായി മുന്നോട്ട് പോകും
  • പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
CM Pinarayi Vijayan | കേരളത്തിന്റെ വികസനപദ്ധതികൾക്ക് തടയിടാൻ അവിശുദ്ധ കൂട്ടുകെട്ടുകൾ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനം തടയാൻ അവിശുദ്ധ കൂട്ടുകെട്ട് പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി. എളുപ്പത്തിൽ നടപ്പാക്കാവുന്ന പദ്ധതികൾ പോലും കേരളമായതിനാൽ കേന്ദ്രസർക്കാർ നടപ്പാക്കുന്നില്ല. എന്തൊക്കെ എതിർപ്പുണ്ടായാലും സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ ധർണ രാജ്ഭവന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: Attappady Infant Death| അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കും,വിശദീകരണം തേടി ആശുപത്രി മാനേജ്മെൻറ്

യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനത്തിന്റെ വികസനത്തിന് എതിരെ ഒരേ സ്വരത്തിൽ സംസാരിക്കുന്നു. ഇടത് സർക്കാരിന് തുടർഭരണം നൽകിയത് വികസന പദ്ധതികളാണ്. അതിനാൽ ഈ സർക്കാരിന്റെ കാലത്ത് കേരളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങരുതെന്ന് ഈ കൂട്ടുകെട്ട് തീരുമാനിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിൽവർലൈൻ, ശബരിറെയിൽ, ശബരിമല വിമാനത്താവളം, എയിംസ്, കോച്ച് ഫാക്ടറി തുടങ്ങിയവയ്ക്ക് കേരളത്തിലായത് കൊണ്ടാണ് മുടക്കുണ്ടാകുന്നത്. സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണെന്നും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്നത് തെറ്റായ പ്രചരണം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ ഏത് വിധേനെയും തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ALSO READ: CM Pinarayi Vijayan | കോവിഡ് പ്രതിരോധത്തിൽ സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരായ എൽഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം കോഴിക്കോട് എ വിജയരാഘവനും കൊല്ലത്ത് കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ ഘടകക്ഷി നേതാക്കൾ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News