COVID-19: സംസ്​ഥാനത്ത്​ 12 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

  സംസ്​ഥാനത്ത്​ 12 പേര്‍ക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

Last Updated : Mar 20, 2020, 09:49 PM IST
COVID-19: സംസ്​ഥാനത്ത്​ 12 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം:  സംസ്​ഥാനത്ത്​ 12 പേര്‍ക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

കാസര്‍കോട്​ 6​, എറണാകുളത്ത്​ 5​, പാലക്കാട്​ 1​ എന്നിങ്ങനെയാണ്​ രോഗം സ്​ഥിരീകരിച്ചത്​. എറണാകുളത്തു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്.  ഇതോടെ സംസ്ഥാനത്ത്  ആകെ രോഗബാധിതരുടെ എണ്ണം 40 ആയി.

COVID-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍  സം​സ്ഥാ​ന​ത്ത് 44,390 പേ​ര്‍  നി​രീ​ക്ഷ​ണ​ത്തി​ലാണെന്നും ഇവരില്‍ 44,165 പേ​ര്‍ വീ​ടു​ക​ളി​ലും 225 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലുമാണ് നിരീക്ഷണത്തില്‍  കഴിയുന്നത്‌  എന്നും  മുഖ്യമന്ത്രി  പറഞ്ഞു. 

56 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും 13,632 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയതായും​ 5,570 പേ​രെ  ഇ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യതായും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൂടാതെ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 3,436 വ്യ​ക്തി​ക​ളു​ടെ സാമ്പിള്‍  പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചിരിയ്ക്കുന്നതായും ​ഇ​തി​ല്‍ ല​ഭ്യ​മാ​യ 2,393 സാമ്പിളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇന്നലത്തെ പോലെയല്ല സംസ്ഥാനത്ത് ഇന്നത്തെ അവസ്​ഥയെന്നും സഥിതി ഗൗരവതരമാണെന്നും​ മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്​ രോഗം ബാധിച്ചയാള്‍ പലയിടത്തും സഞ്ചരിച്ചു. ഇത്​ വന്‍ പ്രയാസം സൃഷ്​ടിക്കും. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഇയാള്‍ അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസര്‍കോ​ട്ടേക്കും പോയി. ഫുട്ബോള്‍, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകള്‍ തുടങ്ങി എല്ലാ പൊതു പരിപാടികളിലും പങ്കെടുത്തു, മുഖ്യമന്ത്രി പറഞ്ഞു 

കാസര്‍കോട് പ്രത്യേകം ജാഗ്രത പാലിക്കണം. ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ച എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. മുഴുവന്‍ കടകളും അടയ്ക്കും. കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ മാത്രമേ തുറക്കൂ. ഇത് സംബന്ധിച്ച്‌​ ഉത്തരവ്​ ഇറങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.  

Trending News