സ്മാർട്ട് ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവരാണെങ്കിൽ അൽപ്പം സൂക്ഷിക്കുക. ഇന്റർനെറ്റ് ഉപയോഗം അധികമായപ്പോൾ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിച്ചു. മോർഫിങ്, മെസ്സേജ് സ്പൂഫിങ് , കാൾ സ്പൂഫിങ്, ഓൺലൈൻ വഴി പണം തട്ടിപ്പ് തുടങ്ങി പല പേരിലും വ്യാപകമായ സൈബർ കുറ്റകൃത്യങ്ങളും വ്യാപിച്ചു. മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
- മൊബൈൽ ഫോണുകളിൽ നിർബന്ധമായും ലോക്കുകൾ സജ്ജീകരിക്കുക
- ഇ-മെയിൽ പാസ്‌വേഡുകൾ മറ്റൊരാൾക്ക് ലഭിക്കാത്തവിധം സംരക്ഷിക്കുക
- ടു സ്റ്റപ് വെരിഫിക്കേഷൻ ഉറപ്പുവരുത്തുക
- അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നൽകുന്ന പെർമിഷനിലൂടെ സ്വന്തം വിവരങ്ങൾ കൈമാറാതെ നോക്കുക
- ഇത്തരം കുറ്റകൃത്യങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന നമ്പറും കൺട്രോൾറൂമും സജ്ജമാണ്
- കൂടാതെ കേരള പൊലീസിന്റെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി www://thuna.keralapolice. gov.in എന്ന വെബ്സൈറ്റും പോൾ ആപ്പും ഒരുക്കിയിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...