കണ്ണൂർ: ആടിയും പാടിയും എല്ലാം ഒരു കല്യാണ വീടിന്റെ മനം കവർന്ന് കണ്ണൂർ പാനൂർ യെസ് അക്കാദമിയിലെ ഭിന്നശേഷി കുട്ടികൾ. അക്കാദമിയിലെ സ്പെഷ്യൽ എജ്യൂക്കേഷൻ മെന്റർ റാണ റസ്ലാ നയുടെ വിവാഹമാണ് കുട്ടികൾ ആഘോഷമാക്കി മാറ്റിയത്.
അവസരങ്ങൾ നൽകും തോറും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികൾ. കിട്ടിയ അവസരത്തെ തരിമ്പും പാഴാക്കാതെയാണ് അവർ കല്യാണവീടിനെ തങ്ങളുടെ കലാപ്രകടനത്താൽ ഇളക്കിമറിച്ചത്. രക്ഷിതാക്കളേയും, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരേയുമെല്ലാം കലയുടെ ആസ്വാദനത്തിന്‍റെ കൊടുമുടി കയറ്റുകയായിരുന്നു യെസ് അക്കാദമി സർഗവേദിയിലെ ഭിന്നശേഷിക്കാരായ കലാകാരൻമാരും കലാകാരികളും.
Read Also: വെള്ളമില്ല: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി
വ്യത്യസ്ത കഴിവും സർഗ്ഗ ശേഷിയും ഉള്ളവരാണ് ഡിഫറെൻറ്റലി ഏബിൾഡ് കുട്ടികൾ. അവരുടെ കഴിവിനെയും സർഗ്ഗ ശേഷിയെയും പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാനുള്ള ശ്രമം ആണ് പാനൂർ യെസ് അക്കാദമിയിലൂടെ നൽകുന്നത്. വീട്ടകങ്ങളിൽ തളച്ചിടാൻ വിധിക്കപ്പെട്ടരാണ് ഇവരെന്ന മുൻവിധി പാടെ മാറ്റുകയാണ് യെസ് അക്കാദമി.
അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും അക്കാദമിയുടെ നേതൃത്വത്തിൽ നൽകുന്നുണ്ടെന്ന് യെസ് അക്കാദമി ഡയറക്റ്റർ നിസ്താർ കീഴുപറമ്പ് പറയുന്നു. കുട്ടികളെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പര്യാപ്തരാക്കുന്ന പരിപാടികൾക്കും ഇതുവഴി അക്കാദമി തുടക്കം കുറിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...