മൂന്നാർ : ഇടുക്കി മുതിരപ്പുഴയാറിൽ വീണ വിനോദ സഞ്ചാരിയായ എഞ്ചിനിയറിങ് വിദ്യാർഥിയുടെ മൃതശരീരം കണ്ടെത്തി. തൊടുപുഴയില്‍ നിന്നുള്ള സ്കൂബ ടീമംഗങ്ങളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം മൂന്നാർ സന്ദർശിക്കാനെത്തിയ ഹൈദരാബാദ് സ്വദേശിയെയാണ് പുഴയിൽ കാൽവഴുതി വീണത്. തുടർന്ന് നാട്ടുകാരുടെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചിൽ നടത്തിയിരുന്നു.
ചുനയംമാക്കല്‍ കുത്തിന് സമീപമാണ് യുവാവ് അപകടത്തിൽ പെട്ടത്. സെൽഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുയെന്ന് ദൃസാക്ഷികൾ അറിയിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥി സന്ദീപാണ് പുഴയിൽ വീണത്. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദീപ് കാല്‍ വഴുതി വെള്ളത്തില്‍ വീണു. അടിയൊഴുക്ക് കൂടുതലായതിനാല്‍ വിദ്യാർഥി പെട്ടെന്ന് മുങ്ങി താഴുകയായിരുന്നു. വിദ്യാർഥിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...