കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
സിനിമാ താരങ്ങളും യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്യം തമ്മില്‍ സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്ന വാദപ്രതിവാദങ്ങളുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്‌സ്ബുക്കില്‍ കുറിക്കുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അത് പാര്‍ട്ടിയുടെ നിലപാടല്ല. സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് പ്രതികാര ബുദ്ധിയില്ല. കേന്ദ്രസർക്കാരിനെ വിമര്‍ശിക്കുന്നവരോടോ, പ്രതിഷേധിക്കുന്നവരോടോ വൈരാഗ്യബുദ്ധിയോടെ ബിജെപി പെരുമാറില്ല, എം.ടി രമേശ് വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ ചലച്ചിത്ര നടീ നടന്‍മാരെ ലക്ഷ്യമിട്ടുണ്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണം.
വരുമാന നികുതി കൃത്യമായി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും പ്രത്യേകിച്ച് നടിമാര്‍ അത് ഉറപ്പാക്കണമെന്നും സന്ദീപ് ജി വാര്യര്‍ സൂചിപ്പിച്ചിരുന്നു. ഇന്‍കംടാക്‌സുകാരും എന്‍ഫോഴ്‌സ്‌മെന്‍റും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ അന്ന് നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നും ഉണ്ടാവില്ല എന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു.