തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്മെന്റിൽ പി രവിയച്ചൻ അന്തരിച്ചു. 96 വയസ്സായിരുന്നു.1982 മുതൽ 1970 വരെ കേരളത്തിനായി രഞ്ജി ക്രിക്കറ്റിൽ 55 മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചത് 167 റൺസും 125 വിക്കറ്റും സ്വന്തമാക്കി. ടെന്നീസ് ഷട്ടിൽ ടേബിൾ ടെന്നീസ് ബോള്‍ ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്.
ALSO READ: ലുക്കില്‍ മാത്രമല്ല, ധോണി വര്‍ക്കിലും വിന്റേജ്! ഡല്‍ഹിയെ പഞ്ഞിക്കിട്ട് നേടിയ റെക്കോര്‍ഡുകള്‍
ആർഎസ്എസ് ജില്ലാ സംഘ ചാലക് ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡണ്ട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളി കേന്ദ്രം പൂർണത്രയീശ സംഗീത സഭ, പൂർണ്ണത്രയീശ സേവാസംഘം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. 1928 ൽ കൊച്ചി ഇളയതമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായാണ് ജനനം. മകൻ രാമോഹൻ മരുമകൾ ഷൈലജ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.