കോഴിക്കോട്: കുന്ദമംഗലത്ത് 10 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍.
കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ ആണ് പോലീസിന്‍റെ പിടിയിലായത്.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി ജോർജ്ജിന്‍റെ നിർദ്ദേശത്തെത്തുടർന്നാണ് അറസ്റ്റു ചെയ്തത്.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇസ്മയിൽ അറസ്റ്റിലായത്.
പെട്രോളിങ്ങിനിടെ ആരാമ്പ്രത്ത് വെച്ച് പൊലീസിനെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്മയിലിനെ സാഹസികമായിട്ടാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഇസ്മയിലിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്രയില്‍ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചതായി പോലീസിനോട് പറഞ്ഞത്.
തുടർന്ന് നടത്തിയ റെയ്ഡിൽ 8 കിലോയിലധികം കഞ്ചാവാണ് ഇയാളുടെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്.