Kochi: കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയര്‍ന്നു നിന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്.... പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിയ്ക്കുന്നത്.
സംസ്ഥാനത്ത് 37,280 രൂപയ്ക്കാണ് ഇന്ന് സ്വർണ (Gold) വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില (Gold rate) രേഖപ്പെടുത്തിയത് ഡിസംബർ 21നായിരുന്നു. 37,680 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഡിസംബർ ഒന്നിനായിരുന്നു ഏറ്റവും കുറഞ്ഞ സ്വര്‍ണ വില (Gold price). പവന് 35,920 രൂപയായിരുന്നു ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയത്.
ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിനും വെള്ളിയ്ക്കും വില കുറയുകയാണ്. എംസിഎക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 0.06 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 50,050 രൂപയായി. വെള്ളി വില 0.08 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 66,820 രൂപയിലെത്തി.
Also read: കവയിത്രി സുഗതകുമാരി അന്തരിച്ചു
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും വില വര്‍ദ്ധിക്കുകയാണ്. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,863.83 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.1 ശതമാനം ഇടിഞ്ഞ് 1,868.10 ഡോളറിലെത്തി. വെള്ളി വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 25.38 ഡോളറിലെത്തി.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy