Gold Rate Today: സ്വര്‍ണവില കുതിയ്ക്കുന്നു, ഇന്ന് വര്‍ദ്ധിച്ചത് പവന് 480 രൂപ

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങല്‍...  പുതിയ  ഉയരങ്ങള്‍ തേടി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 11:31 AM IST
  • സ്വര്‍ണം ഒരു ഗ്രാമിന് 60 രൂപയും ഒരു പവന് 480 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.
  • ഒരു ഗ്രാമിന് 4,795 രൂപയും ഒരു പവന് (8 ഗ്രാം) 38,360 രൂപയിലുമെത്തി ഇന്നത്തെ സ്വര്‍ണവില.
Gold Rate Today: സ്വര്‍ണവില കുതിയ്ക്കുന്നു, ഇന്ന്  വര്‍ദ്ധിച്ചത് പവന് 480 രൂപ

Kochi: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങല്‍...  പുതിയ  ഉയരങ്ങള്‍ തേടി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്.  

ഇന്ന് കേരളത്തിൽ സ്വർണവിലയിൽ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഒരു ഗ്രാമിന്  60 രൂപയും ഒരു പവന് 480 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.  ഇതോടെ ഒരു ഗ്രാമിന്  4,795 രൂപയും ഒരു പവന്  (8 ഗ്രാം)  38,360 രൂപയിലുമെത്തി ഇന്നത്തെ സ്വര്‍ണവില.

അതേസമയം, ഇന്നലെ സ്വര്‍ണം  ഒരു ഗ്രാമിന് 4,735 രൂപയും ഒരു പവന് 37,880 രൂപയുമായിരുന്നു.  

Also Read:   PNG Price Hike: പെട്രോള്‍, ഡീസല്‍, LPGയ്ക്ക് പിന്നാലെ PNGയ്ക്കും വില വര്‍ദ്ധിച്ചു, അറിയാം പുതിയ നിരക്കുകള്‍

റഷ്യ - യുക്രൈൻ യുദ്ധമാണ് സ്വര്‍ണവിലയില്‍ അവിചാരിതമായി ഉണ്ടായിരിയ്ക്കുന്ന ഈ കുതിപ്പിന് കാരണം.  ആഗോള വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ഒമ്പത് മാസമായി 1780-1880 ഡോളർ വില നിലവാരത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു. എന്നാല്‍,  റഷ്യ- യുക്രൈൻ യുദ്ധം  മഞ്ഞ ലോഹത്തെ  ആഗോളതലത്തില്‍  2000 ഡോളർ കടത്തിയിരിയ്ക്കുകയാണ്.   

സൂചനകള്‍ അനുസരിച്ച് ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത. അതായത് രാജ്യത്ത് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.  

അതേസമയം, സ്വർണവിപണിയിലെ ഈ അപ്രതീക്ഷിത കുതിപ്പ്  ഉപഭോക്താക്കളില്‍  അമ്പരപ്പും, ഒപ്പം അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News