സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ കഴിഞ്ഞ 4 ദിവസമായി CPM പറയുന്ന വാദങ്ങള്‍ തന്നെ...!! പരിഹസിച്ച് കോണ്‍ഗ്രസ്‌

UAE കോണ്‍സുലേറ്റിലേക്ക് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ കഴിഞ്ഞ 4  ദിവസമായി  CPM പറയുന്ന വാദങ്ങള്‍ തന്നെയാണെന്ന് UDF കണ്‍വീനര്‍ ബെന്നി ബഹനാന്‍

Last Updated : Jul 9, 2020, 07:34 PM IST
സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ കഴിഞ്ഞ 4 ദിവസമായി CPM പറയുന്ന വാദങ്ങള്‍ തന്നെ...!! പരിഹസിച്ച് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: UAE കോണ്‍സുലേറ്റിലേക്ക് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ കഴിഞ്ഞ 4  ദിവസമായി  CPM പറയുന്ന വാദങ്ങള്‍ തന്നെയാണെന്ന് UDF കണ്‍വീനര്‍ ബെന്നി ബഹനാന്‍

കഴിഞ്ഞ 4  ദിവസമായി  CPM പറയുന്നത് ഒളിവിലിരുന്ന് സ്വപ്ന പറയുന്നു, സ്വപ്ന പറയുന്നത് അവരെ വേട്ടയാടുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന്. ഇത്  തന്നെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും വിശദീകരണം. CPM സംസ്ഥാന സെക്രട്ടറിയും ഇത് തന്നെയാണ് പറഞ്ഞത്... ബെന്നി ബഹനാൻ പരിഹസിച്ചു.  ഔദ്യോഗിക പരിപാടികളില്‍ മാത്രമാണ് മന്ത്രിമാരെ കണ്ടതെന്നാണ് സ്വപ്ന പറയുന്നത്, ഇത് തന്നെയാണ് മന്ത്രിമാരും പറഞ്ഞതെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

സ്വപ്നയുടെ സ്വകാര്യ വസതിയില്‍ സെക്രട്ടറിയടക്കമുള്ളവര്‍ സന്ദര്‍ശകരായിരുന്നെവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങുകളിലെല്ലാം ഉന്നതരുമായി ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതാണ്. സ്വപ്നയുടെ ശബ്ദം മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വേണ്ടിയാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസിൽ പങ്കുള്ളതുകൊണ്ടല്ല മാറി നിൽക്കുന്നതെന്ന് വ്യക്തമാക്കി  ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്‍റെ   ശബ്ദരേഖ പുറത്തു വന്നിരുന്നു. ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നതെന്നും   ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ് എന്നും ഇത്  തന്നെയും കുടുംബത്തേയും ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നും  സ്വപ്‌ന പറയുന്നു.
 
തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്‍റെ  പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്‍റെ  അപേക്ഷയാണെന്നും സ്വപ്‌ന പറയുന്നു.

Also read : 'സ്വർണ്ണക്കടത്തുമായി ബന്ധമില്ല,ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പുറത്ത്

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.
UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക്  ബാഗേജിൽനിന്നാണ്  30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക്  ബാഗേജ് എത്തിയത്.  

Trending News