New Delhi: Burevi ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ...
പ്രതിസന്ധി തരണം ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എടപ്പാടി പളനിസ്വാമിക്കും അമിത് ഷാ (Amit Shah) ഉറപ്പു നല്കി. തമിഴ്‌നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മോദി (PM Modi)സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലേക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് (NDRF) സംഘങ്ങളെ അയച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി (Home Minister) അറിയിച്ചു.
Burevi cycloneന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം- തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് (Cyclone Alert) നല്‍കിയിരിയ്ക്കുകയാണ്.
ചുഴലിക്കാറ്റ് കേരള തീരത്ത് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ (Pinarayi Vijayan)അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചിരിയ്ക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് സെക്രട്ടറിയേറ്റിലാണ് യോഗം.
Also read: ശ്രീലങ്കയിൽ നാശം വിതച്ച് Burevi Cyclone; കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലേർട്ട്
കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ടും (Red Alert) പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
Also read: Burevi cyclone: ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി
അതേസമയം, വീശിയടിച്ച ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശനഷ്ടം വിതച്ചതായാണ് റിപ്പോര്‍ട്ട്.