Crop destruction | കേരളത്തിൽ കനത്ത മഴയിലും വെള്ളക്കെട്ടിലും ഇതുവരെ 216 കോടിയുടെ ക‍ൃഷിനാശം; കർഷകരുടെ അപേക്ഷകളിൽ പരിശോധന ആരംഭിച്ചു

അപേക്ഷ നൽകേണ്ട അവസാന തിയതി നവംബർ 15 വരെ നീട്ടിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 08:48 AM IST
  • തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്
  • 6,779 കർഷകരുടെ 11,967 ഹെക്ടർ കൃഷി നശിച്ചു
  • കോട്ടയത്ത് 9208 കർഷകരുടെ 2,223 ഹെക്ടർ കൃഷി നശിച്ചു
  • ആലപ്പുഴയിൽ 11,049 കർഷകരുടെ 1648 ഹെക്ടർ കൃഷിയാണ് നശിച്ചത്
Crop destruction | കേരളത്തിൽ കനത്ത മഴയിലും വെള്ളക്കെട്ടിലും ഇതുവരെ 216 കോടിയുടെ ക‍ൃഷിനാശം; കർഷകരുടെ അപേക്ഷകളിൽ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലുണ്ടായ കനത്ത മഴയിലും (Heavy rain) വെള്ളക്കെട്ടിലും 216.3 കോടി രൂപയുടെ കൃഷിനാശം. 21,941 ഹെക്ടറിലെ കൃഷിയാണ് ആകെ നശിച്ചത്. കൃഷി വകുപ്പിന്റെ (Agriculture department) നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷ നൽകിയത് 66,322 കർഷകരാണ്. അപേക്ഷ (Application) നൽകേണ്ട അവസാന തിയതി നവംബർ 15 വരെ നീട്ടിയിട്ടുണ്ട്.

തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്. 6,779 കർഷകരുടെ 11,967 ഹെക്ടർ കൃഷി നശിച്ചു. കോട്ടയത്ത് 9208 കർഷകരുടെ 2,223 ഹെക്ടർ കൃഷി നശിച്ചു. ആലപ്പുഴയിൽ 11,049 കർഷകരുടെ 1648 ഹെക്ടർ കൃഷിയാണ് നശിച്ചത്.

ALSO READ: Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

പാലക്കാട് 1589 ഹെക്ടർ, എറണാകുളം 1845 ഹെക്ടർ, ഇടുക്കി 245 ഹെക്ടർ, പത്തനംതിട്ട 652 ഹെക്ടർ, തിരുവനന്തപുരം 557 ഹെക്ടർ, മലപ്പുറം 618 ഹെക്ടർ, കൊല്ലം 392 ഹെക്ടർ, കോഴിക്കോട് 50 ഹെക്ടർ, കാസർകോട് 52 ഹെക്ടർ, കണ്ണൂർ 96 ഹെക്ടർ, വയനാട് രണ്ട് ഹെക്ടർ എന്നിങ്ങനെയാണ് നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്.

നഷ്ടപരിഹാരത്തുക ലഭിക്കാൻ കർഷകർ എഐഎംഎസ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചവർക്ക് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകും. ഇതിന് പുറമേ സംസ്ഥാന വിള ഇൻഷുറൻസ്, കേന്ദ്ര വിള ഇൻഷുറൻസ് എന്നിവ പ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ALSO READ: Idukki Dam | ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശവുമായി ജില്ലാ കലക്ടർ

അതേസമയം, സംസ്ഥാനത്ത് വീണ്ടും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. നവംബര്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തു കൂടി കരയില്‍ പ്രവേശിച്ചിരുന്നു.

നിലവില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി വടക്കന്‍ തമിഴ്‌നാടിനും സമീപപ്രദേശത്തായുമാണ് സ്ഥിതി ചെയ്യുന്നത്. മധ്യ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News