ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ (Idukki dam) ഓറഞ്ച് അലർട്ട് (Orange alert) പ്രഖ്യാപിച്ചു. 2398.32 അടിയാണ് അണക്കെട്ടിലെ നിലവിലുള്ള ജലനിരപ്പ് (water level). റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് (Blue Alert) ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുകയും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടർച്ചയായി ലഭിക്കുകയും ചെയ്യുന്നത് ജലനിരപ്പ് ഉയരാൻ ഇടയാക്കി. ഈ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ (District Collector) ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് വർധിക്കാൻ കാരണം. നിലവിലെ ജലനിരപ്പ് (Water level) 139 അടിയായി. സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.
Also Read: Heavy rain | ശക്തമായ മഴ; തിരുവനന്തപുരത്ത് മണ്ണിടിച്ചിൽ, വൻ കൃഷി നാശം
അതിനിടെ ശക്തമായ മഴയെ (Heavy rain) തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിച്ചിലുണ്ടായി (Landslide). ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത് (Mudslide). ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിന്ന് അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആനാവൂർ ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. പ്രദേശത്ത് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.
Also Read: BSF: ബംഗ്ലാദേശ് കാലികടത്തുകാരും ബിഎസ്എഫുമായി ഏറ്റുമുട്ടൽ; രണ്ട് ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു
കനത്ത മഴയിൽ അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ മാറിത്താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു. നവംബര്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: Mullaperiyar Dam| മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു
അതേസമയം, നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിൽ (Bay Of Bengal) നാളെയോടെ പുതിയ ന്യൂനമർദ്ദം (Depression) രൂപപ്പെടുകയും 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാനും സാധ്യാതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...