School Holiday: തിരുവനന്തപുരത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

Holiday for educational Institutions: ക്യമ്പ് പ്രവർത്തിക്കുന്ന കോട്ടയം ചെങ്ങളം ഗവ. എച്ച്എസ്എസിയ്ക്ക് അവധി ബാധകമായിരിക്കില്ല.

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 07:42 AM IST
  • ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത.
  • ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല.
  • മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
School Holiday: തിരുവനന്തപുരത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി. വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി. അതേസമയെ ചെങ്ങളം ഗവ. എച്ച്എസ്എസിയിൽ ദുരിതാശ്വാസ ക്യമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമായിരിക്കില്ല. 

കൂടാതെ തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. കൊഞ്ചിറവിള യു.പി.എസ്, വെട്ടുകാട് എൽ.പി.എസ്, ഗവ.എം.എൻ.എൽ.പി.എസ് വെള്ളായണി എന്നീ സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചത്. 

ALSO READ: സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് നി‍ർണായകം; ഇഡി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എന്നാൽ പ്രത്യേകമായി ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതിശക്തമായ മഴ ലഭിച്ച തിരുവനന്തപുരത്ത് മഴയ്ക്ക് ശമനമുണ്ട്. മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ച ഇടങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News