Crime News: തൃശ്ശൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പിന്നാലെ തൂങ്ങിമരിച്ച് ഭര്‍ത്താവ്

Husband commits suicide after attacking wife: ബാബുവിന്റെയും ​ഗ്രേസിയുടെ മക്കളെല്ലാം വിദേശത്താണ് ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 01:03 PM IST
  • തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്.
  • ഉറങ്ങിക്കിടന്ന ഭാര്യയെ ബാബു വെട്ടികുത്തി ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
Crime News: തൃശ്ശൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പിന്നാലെ തൂങ്ങിമരിച്ച് ഭര്‍ത്താവ്

തൃശ്ശൂര്‍: കല്ലൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില്‍ കൂന്തിലി ബാബു(64)വാണ് ഭാര്യ ഗ്രേസി(58) ഉറങ്ങുന്ന സമയത്ത് ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റ ​ഗ്രേസി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ഉറങ്ങിക്കിടന്ന ഭാര്യയെ ബാബു വെട്ടികുത്തി ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തില്‍ ഉള്‍പ്പെടെ വെട്ടേറ്റ ​ഗ്രേസി മുറിയിൽ നിന്നും ഇറങ്ങി ഓടി വാതിൽ തുറന്ന് തൊട്ടടടുത്ത വീട്ടിലേക്ക് കക്ഷപ്പെടുകയായിരുന്നു.

ALSO READ: സോനയുടെ വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രം; ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

വെട്ടേറ്റ ​ഗ്രേസിയെ അയൽക്കാർ ആണ് ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിൽ കൊണ്ടു പോയത്. എന്നാൽ​ ​ഗ്രേസി അയൽ വീട്ടിലേക്ക്  ഓടിയ സാഹചര്യത്തിൽ ആണ് ഭർത്താവായ ബാബു വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴുത്തിലും കൈകാലുകളിലും അടക്കം ഗ്രേസിയുടെ ശരീരത്തില്‍ 16 തവണ വെട്ടേറ്റിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ രണ്ടുമക്കളും വിദേശത്തായതിനാല്‍ ബാബുവും ഗ്രേസിയും മാത്രമാണ് കല്ലൂരിലെ വീട്ടില്‍ താമസിക്കുന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News