IFFK 2022: മേളക്കാലത്തിന് കൊടിയിറക്കം

എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരുവനന്തപുറത്ത് കൊടിയിറക്കം.

Written by - Binu Pallimon | Last Updated : Mar 25, 2022, 09:11 AM IST
  • വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷന്‍ സംഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്
  • കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വന്ന മേളയായതിനാൽ തന്നെ ഇത്തവണ ഏറെ ആഘോഷത്തോടെയാണ് സിനിമാപ്രേമികൾ ഇതിനെ വരവേറ്റത്
  • യുദ്ധം മഹാമാരി എന്നിവയൊക്കെ പ്രമേയമാക്കിയ സിനിമകൾ മേളയുടെ ആകർഷണങ്ങളായിരുന്നു
  • മേളയിൽ പ്രദർശിപ്പിച്ച മലയാള സിനിമകളും ഏറെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്
IFFK 2022: മേളക്കാലത്തിന് കൊടിയിറക്കം

വർണ്ണങ്ങളുടെ കലാശാലയാണ് സിനിമ. അന്താരാഷ്ട്ര ചലച്ചിത്ര മേളയാകട്ടെ സിനിമാപ്രേമികൾക്ക് വെറും മേള മാത്രമല്ല അവരുടെ വികാരം കൂടിയാണ്. ഓരോ മേളക്കാഴ്ചകളും നമുക്ക് സമ്മാനിക്കുന്നത് ആനന്ദത്തിന്‍റെ കണികകൾ കൂടിയാണ്. പുതിയ തലമുറയ്ക്ക് മേള നവ്യാനുഭവം ആണെങ്കിൽ മുതിർന്ന ആളുകൾക്ക് ഇതൊരു നൊസ്‍റ്റാൾജിയ കൂടിയാണ്. എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരുവനന്തപുറത്ത് കൊടിയിറക്കം.

വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷന്‍ സംഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്. കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വന്ന മേളയായതിനാൽ തന്നെ ഇത്തവണ ഏറെ ആഘോഷത്തോടെയാണ് സിനിമാപ്രേമികൾ ഇതിനെ വരവേറ്റത്. യുദ്ധം മഹാമാരി എന്നിവയൊക്കെ പ്രമേയമാക്കിയ സിനിമകൾ മേളയുടെ ആകർഷണങ്ങളായിരുന്നു. മേളയിൽ പ്രദർശിപ്പിച്ച മലയാള സിനിമകളും ഏറെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

എല്ലാ സിനിമകൾക്കും തീയേറ്ററുകളിൽ നിറഞ്ഞ സദസായിരുന്നു എന്നതായിരുന്നു ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രത്യേകത. അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയുടെ സമാപന സമ്മേളനം വൈകിട്ട് 5.45 ന് നിശാഗന്ധിയില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ടി പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സഹകരണ മന്ത്രി വി എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്‌സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്‌കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ ചിത്രം പ്രദര്‍ശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News