ഇടുക്കി: ശരീരം നുറുങ്ങുന്ന വേദനയിലും അറിവിന്‍റെ ലോകത്തെ നേട്ടങ്ങള്‍ നെയ്‌തെടുക്കാന്‍ ശ്രമിക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ എല്‍ബെറ്റ്. അപൂര്‍വ്വ രോഗമായ ബെഹ്‌ഷെറ്റ്‌സ് ട്യൂമര്‍ ബാധിതയാണ് ഈ 23 കാരി. കരുണയുള്ളവര്‍ ഒത്തു ചേര്‍ന്നാല്‍, ചിക്തസാ ചെലുവകുള്‍ കണ്ടെത്താനാവുമെന്നും തന്‍റെ സ്വപ്‌നമായ മെഡിസന്‍ പഠനം സാധ്യമാകുമെന്നുമാണ് ഈ യുവതിയുടെ പ്രതീക്ഷ.
ചെറുപ്പം മുതല്‍ ഡോക്ടറാകാനായിരുന്നു എല്‍ബെറ്റിന്റെ ആഗ്രഹം. എന്നാല്‍ 2017ല്‍ ബെഹ്‌ഷെറ്റ്‌സ് ട്യൂമര്‍ രോഗം തിരിച്ചറിഞ്ഞതോടെ, എല്‍ബെറ്റിന്റെ സ്വപ്‌നങ്ങളും മങ്ങി തുടങ്ങി. ഞരമ്പുകളില്‍ മുഴകള്‍ രൂപപെടുന്നതിനൊപ്പം ശരീരം നീരുവെയ്ക്കുകയും മൂക്കില്‍ കൂടി രക്തം ഒഴുകുകയും ചെയ്യും.
Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
അസഹ്യമായ വേദനയാണ് ദിവസത്തില്‍ മിക്ക സമയങ്ങളിലും അനുഭവപെടുക. ഇതോടെ, മെഡിസിന്‍ പഠനം താത്കാലികമായി വേണ്ടെന്ന് വെച്ച്, ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നു. ആവുന്ന രീതിയില്‍ കോളജില്‍ പോയി പഠനം നടത്തി. പലപ്പോഴും അധ്യാപകരും സുഹൃത്തുക്കളും സഹായിച്ചു.
കൂലിവേലക്കാരായ നെടുങ്കണ്ടം പൂവത്തുംമൂട്ടില്‍ എബ്രഹാം- ലിസമ്മ ദമ്പതികളുടെ മൂത്ത മകളാണ് എല്‍ബെറ്റ്. ഇടവക ദേവാലയത്തില്‍ നിന്നും നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. എല്‌ബെറ്റിന്റെ ഭാരിച്ച ചികിത്സാ ചെലവുകള്‍ കണ്ടെത്തുവാന്‍ കുടുംബത്തിന് സാധിയ്ക്കുന്നില്ല. തിരുവല്ല ബിലിവേഴ് മെഡിക്കല്‍ കോളജിലാണ് ചികിത്സ നടത്തുന്നത്.
Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
മാസത്തില്‍ രണ്ട് ഇഞ്ചക്ഷന്‍ വീതം, തുടര്‍ച്ചയായി 12 ഇഞ്ചക്ഷന്‍ എടുത്താല്‍ രോഗത്തിന് ആശ്വാസമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പിന്നീട് മരുന്ന് കഴിച്ചാല്‍ മതിയാകും. ഒരു ഇഞ്ചക്ഷന് ഇരുപത്തി അയ്യായിരം രുപയാണ് ചെലവാകുന്നത്. മുന്‍പ് ആറ് ഇഞ്ചെക്ഷന്‍ എടുത്തെങ്കിലും സാമ്പത്തീക ബുദ്ധിമുട്ട് മൂലം പൂര്‍ത്തീകരിയ്ക്കാനായില്ല. ഇനി ആദ്യം മുതല്‍ ഇഞ്ചക്ഷന്‍ എടുക്കണം
എല്‍ബെറ്റിന്റെ മരുന്നുകള്‍ക്കും മറ്റ് പരിശോധനകള്‍ക്കുമായി മാസം തോറും പതിനായിരങ്ങള്‍ ചെലവാകും. നാട്ടുകാരുടെ സഹായവും കടം വാങ്ങിയുമൊക്കെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ചികിത്സാ ചെലവുകള്‍ കണ്ടെത്തുവാന്‍ എല്‍ബെറ്റിന്റെ പേരില്‍ നെടുങ്കണ്ടം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
എല്‍ബെറ്റ് റോസ് എബ്രഹാം
അക്കൗണ്ട് നമ്പര്‍: 0678053000004879
ഐഎഫ്എസ് സി കോഡ്: SIBIL0000678
സൗത്ത ഇന്ത്യന്‍ ബാങ്, നെടുങ്കണ്ടം ശാഖ
Google pay: 6238700216
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...