Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് ശമനം. ഇന്ന് പ്രത്യേക മുന്നറിയിപ്പൊന്നുമില്ല.

Written by - Zee Malayalam News Desk | Last Updated : Oct 27, 2024, 06:17 AM IST
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം
  • വരുന്ന നാല് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല
Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വരുന്ന നാല് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ദാന ചുഴലിക്കാറ്റിൻ്റെ ഭാഗമായി സംസ്ഥാനത്തും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. 

Also Read: 'ജമാ അത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ തൂവൽ പക്ഷികൾ'; ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

വരുന്ന  3 മണിക്കൂറിനുള്ളിൽ  തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.    

Also Read: 2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറും; ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?

ഇതിന്റെ അടിസ്ഥാനത്തിൽ കേരള - ലക്ഷദ്വീപ്  തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക  തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.  കേരള -ലക്ഷദ്വീപ്  തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

Also Read: പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാർട്ടി നടപടി ഉടനുണ്ടാകില്ല!

മാലിദ്വീപ് പ്രദേശത്ത്  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News