കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
9 ദിവസം നീണ്ടു നിന്ന സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാ നീര് നല്‍കിയാണ് അവസാനിപ്പിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ കുടുംബാഗങ്ങളും സമരപ്പന്തലില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപ്പിള്ള, വയലാര്‍ രവി എന്നിവരും സമരപ്പന്തലില്‍ എത്തിയിരുന്നു.
അതേസമയം, ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഷുഹൈബിന്‍റെ പിതാവ് സി.പി മുഹമ്മദ്, മാതാവ് എസ്.പി റസിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സര്‍ക്കാറിന്‍റെയും സി.ബി.ഐയുടേയും വിശദീകരണത്തിനായി ഇനി കേസ് ചൊവ്വാഴ്ച പരിഗണിക്കും.
അതേ സമയം, കേസില്‍ സി.ബി.ഐ നിലപാട് ഒരാഴ്ചക്കകം അറിയിക്കും.
കഴിഞ്ഞ 12 നാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അതിദാരുണമായി കൊല്ലപ്പെടുന്നത്.