K Sudhakaran: ഇന്ത്യയെ വെട്ടിമാറ്റിയത് രാജ്യത്തെ വർഗീയവത്കരിക്കാനെന്ന് കെ സുധാകരൻ എംപി

 K Sudhakaran: ഭാരതം,ഇന്ത്യ എന്നീ പ്രയോഗങ്ങൾ യഥോചിതം ദേശീയതയുടെ ഭാഗമായി പ്രയോഗിക്കുന്നതാണെന്ന് സുധാകരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 12:04 AM IST
  • മതനിരപേക്ഷ ചേരിയുടെ സഖ്യം രൂപപ്പെട്ടത് മുതലാണ് ഇന്ത്യയെന്ന രണ്ടക്ഷരത്തോടുള്ള ബിജെപിയുടെ എതിർപ്പെന്ന് കെ. സുധാകരൻ .
  • തെരഞ്ഞെടുപ്പ് അടുക്കുംതോറും രാജ്യം കൂടുതൽ വർഗീയവത്കരണത്തിലേക്ക് കടക്കുകയാണ്.
  • ബിജെപിയുടെ ലക്ഷ്യം ഇന്ത്യയെ വെട്ടിമാറ്റി വർഗീയ ധ്രൂവീകരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
K Sudhakaran: ഇന്ത്യയെ വെട്ടിമാറ്റിയത് രാജ്യത്തെ വർഗീയവത്കരിക്കാനെന്ന്  കെ സുധാകരൻ എംപി

സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസ്സിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ  ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേൽപ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.  ശാന്തിനികേതനിൽ നിന്ന് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പേരു വെട്ടിമാറ്റി അവിടെ മോദിയുടെ പേർ എഴുതിവച്ച അല്പന്മാരാണ് പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ പിന്നിലെന്ന് സുധാകരൻ പറഞ്ഞു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സൃഷ്ടിച്ച മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ്  ഇന്ത്യ അതിനെ ചെറുത്തുതോൽപ്പിക്കും. ഇന്ത്യയെന്ന രണ്ടക്ഷരത്തോടുള്ള ബിജെപിയുടെ എതിർപ്പ്  മതനിരപേക്ഷ ചേരിയുടെ സഖ്യം രൂപപ്പെട്ടത് മുതലാണ്. തെരഞ്ഞെടുപ്പ് അടുക്കുംതോറും രാജ്യം കൂടുതൽ വർഗീയവത്കരണത്തിലേക്ക് കൂപ്പുകുത്തുകയാണ്. 

ALSO READ: ഇന്ത്യയ്ക്ക് പകരം ഭാരതം; എൻസിഇആർടി ശുപാർശയ്ക്ക് എതിരെ മുഖ്യമന്ത്രി

വാമൊഴിയിലും വരമൊഴിയിലും നാമെല്ലാം അഭിമാനത്തോട് പറഞ്ഞിരുന്ന 'ഇന്ത്യഎന്ന ഭാരതം' എന്നതിൽ നിന്ന് ഇന്ത്യയെ വെട്ടിമാറ്റി  വർഗീയ ധ്രൂവീകരണം നടത്തുകയാണ് പേരുമാറ്റ ഫാക്ടറിയായ ബിജെപിയുടെ ലക്ഷ്യം.   ഭാരതം,ഇന്ത്യ എന്നീ പ്രയോഗങ്ങൾ യഥോചിതം ദേശീയതയുടെ ഭാഗമായി പ്രയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള വിവേകം സംഘപരിവാരങ്ങൾക്ക് ഇല്ലാതെപോയി.

ആർഎസ്എസിന്റെ ആലയിലെ വർഗീയ സിദ്ധാന്തങ്ങൾ സ്‌കൂളുകൾ മുതൽ സർവകലാശാലവരെയുള്ള പാഠ്യപദ്ധതിയിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി കേന്ദ്ര സർക്കാരും നടത്തുന്നത്. രാഷ്ട്രനിർമ്മിതിയിൽ മഹത്തായ സംഭാവനകൾ നൽകിയ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളും മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും വെട്ടിമാറ്റിയ ബിജെപി ഭരണകൂടം സംഘപരിവാർ ആചാര്യൻ  വിഡി സർവർക്കറെ പ്രതിഷ്ഠിക്കാനുള്ള തത്രപ്പാടിലാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News