ബജറ്റിൽ തിളങ്ങി പൊതുവിദ്യാഭ്യാസ മേഖല. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി രൂപ അനുവദിച്ചു. സ്കൂളുകൾ സാങ്കേതിക സൗഹൃദമാക്കാൻ 27.50 കോടി രൂപയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ 5.15 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 14.80 കോടി രൂപയും സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി രൂപയും നീക്കിവെച്ചു. കൂടാതെ എല്ലാ ജില്ലയിലും ഓരോ മോഡൽ സ്കൂൾ അനുവദിക്കും. സ്കൂളുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തും.
ALSO READ: അരവിന്ദ് കെജ്‌രിവാളിന്‍റെ സര്‍ക്കാരിനെ വേട്ടയാടുകയാണോ ബിജെപി? ഡൽഹി പോലീസിന് വേണം തെളിവ്
അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ റസിഡൻഷ്യൽ പരിശീലനം നൽകും. ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകർ തുടങ്ങിയവരുടെ പെർഫോമൻസ് വിലയിരുത്തും. ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികൾക്കായി ഒരു കോടി രൂപ. സ്കൂൾ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വർദ്ധിപ്പിച്ച് 155.34 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപ. കൈറ്റിന്റെ പ്രവർത്തനങ്ങൾക്കായി 38.50 കോടി രൂപ, ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപ, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് 13 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ, എസ് സി ഇ ആർ ടി യ്ക്ക് 21 കോടി രൂപ, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ, സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിക്ക് 340 കോടി രൂപ, ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.