കേരള നിയമസഭയില്‍ 8 വനിത എം.എല്‍എമാര്‍;പ്രതിപക്ഷത്തില്‍ ഒരു വനിത എം.എല്‍എയുമില്ല

Last Updated : May 20, 2016, 06:13 PM IST
 കേരള നിയമസഭയില്‍ 8 വനിത എം.എല്‍എമാര്‍;പ്രതിപക്ഷത്തില്‍ ഒരു വനിത  എം.എല്‍എയുമില്ല

140 മണ്ഡലങ്ങളുള്ള കേരള നിയമസഭയില്‍ വെറും 8 വനിത എം.എല്‍എമാര്‍. അതില്‍ പ്രതിപക്ഷത്ത് ഒരു വിനിത എം.എല്‍എയുമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യു.ഡി.എഫില്‍  ആകെയുണ്ടായിരുന്ന വനിത  എം.എല്‍എ പി.കെ ജയലക്ഷ്മി ഈ പ്രാവശ്യം നടന്ന തിരഞ്ഞെടുപ്പില്‍ 1,307 വോട്ടിന് തോല്‍ക്കുകയും ചെയ്തു.

മൊത്തത്തില്‍ 109 വനിതകളാണ് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ അവരില്‍ എല്‍.ഡി.എഫ് വനിത സ്ഥാനാര്‍ഥികളായ ഐഷാപോറ്റി, കെ.കെ. ശൈലജ, മേഴ്സി കുട്ടിയമ്മ, വീണ ജോര്‍ജ്,യു പ്രതിഭ ഹരി, ഇ.എസ്.ബിജിമോള്‍,ഗീത ഗോപിയും പിന്നെ  സി.കെ ആശ എന്നിവര്‍ക്ക് മാത്രമേ നിയമസഭയിലേക്ക് പ്രവേഷിക്കാനായുള്ളു.

 

വീണ ജോര്‍ജും,യു പ്രതിഭ ഹരിയും പിന്നെ  സി.കെ ആശയും നിയമസഭയില്‍ പുതുമുഖങ്ങളാണ്.

Trending News