ഇതര സംസ്ഥനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം;ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്!

കൊറോണ വൈറസ്‌ ബാധയുടെ പശ്ച്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ 

Last Updated : May 10, 2020, 08:28 AM IST
ഇതര സംസ്ഥനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം;ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്!

കൊച്ചി:കൊറോണ വൈറസ്‌ ബാധയുടെ പശ്ച്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ 
സംസ്ഥാന അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും.

കോടതി സ്വമേധയാ എടുത്ത കേസിലാണ് പൂര്‍ണ ലോക്ക് ഡൌണിലും അവധി ദിനം ആയിട്ടുകൂടി കോടതി പ്രത്യേക സിറ്റിംഗ് നടക്കുന്നത്.

Also Read:ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് പാസ് വിതരണം തുടങ്ങി;അതിര്‍ത്തികളില്‍ സ്ഥിതി ഗുരുതരം!

വാളയാര്‍,തലപ്പാടി അടക്കമുള്ള ചെക്ക് പോസ്റ്റുകളില്‍ ശനിയാഴ്ച്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടല്‍,
ലോക്ക് ഡൌണ്‍ കാരണം ഉണ്ടായ പ്രശ്നങ്ങളും ഡിവിഷന്‍ ബഞ്ച് പരിഗണിക്കും,ജസ്റ്റിസ്മാരായ ഷാജി പി ചാലി,എം ആര്‍ അനിത 
എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക,

Also Read:കേരളത്തിന് പുറത്തുള്ള മലയാളികളെ തിരികെ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം!

കഴിഞ്ഞ ദിവസം സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയവര്‍ അനുഭവിച്ച പ്രശ്നങ്ങള്‍ വാര്‍ത്തയായിരുന്നു,ശനിയാഴ്ച്ച സംസ്ഥാന അതിര്‍ത്തികളില്‍ 
പാസില്ലാതെ നിരവധിപേര്‍ എത്തിയിരുന്നു,ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചത്.
ആളുകള്‍ എവിടെനിന്ന് വരുന്നു,എങ്ങോട്ട് പോകുന്നു അവരുടെ ആരോഗ്യവിവരങ്ങള്‍ എന്നിവ നിര്‍ണായകമാണ് അതുകൊണ്ട് പാസില്ലാതെ 
സംസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Trending News