KSEB: ഫെബ്രുവരിയിലും സര്‍ചാര്‍ജ് ഈടാക്കും; പൊതുജനത്തിന് കെഎസ്ഇബിയുടെ ഇരുട്ടടി

യൂണിറ്റിന് 10 പൈസ വച്ച് ഫെബ്രുവരി മാസത്തിൽ വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jan 30, 2025, 09:24 PM IST
  • അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
  • സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കാണ് കെഎസ്ഇബിയുടെ തീരുമാനത്തോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
KSEB: ഫെബ്രുവരിയിലും സര്‍ചാര്‍ജ് ഈടാക്കും; പൊതുജനത്തിന് കെഎസ്ഇബിയുടെ ഇരുട്ടടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലും വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വെച്ചാണ് സര്‍ചാര്‍ജ് പിരിക്കുക. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയുണ്ട്. അതിനാൽ അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കാണ് കെഎസ്ഇബിയുടെ തീരുമാനത്തോടെ തിരിച്ചടിയേറ്റിരിക്കുന്നത്. ഇന്ധനവില കൂടുന്നതിനാൽ താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News