ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 നെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. അതിനോടൊപ്പം തന്നെ ഡിഎച്എസ്ഇ, പ്ലസ് ടു പരീക്ഷ ഫലങ്ങൾ ജൂൺ 20 ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. ഫല പ്രഖ്യാപനത്തിന്റെ കൃത്യമായ തീയതിയെ കുറിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ ഇൻഫർമേഷൻ ടെക്നോളജി ഒഴിച്ചുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29 ന് തന്നെ അവസാനിച്ചിരുന്നു. ഈ വർഷം സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് റഗുലർ വിഭാഗത്തിൽ 4,26,999 പേരും, പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളും രെജിസ്റ്റർ ചെയ്തിരുന്നു. കണക്കുകൾ അനുസരിച്ച് ഇതിൽ 2,18, 902 ആൺകുട്ടികളും, 2,08, 097 പെൺകുട്ടികളുമാണ് ഉള്ളത്.
ALSO READ: SSLC Result 2022: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
എസ്എസ്എല്‍സി പരീക്ഷാഫലവും ഹയര്‍ സെക്കന്‍ഡറി ഫലവും എങ്ങിനെ അറിയാം?
ഫലം പ്രഖ്യാപിച്ചതിന് ശേഷം keralaresults.nic.in അല്ലെങ്കില്‍ sslcexam.kerala.gov.in അല്ലെങ്കില്‍ keralapareekshabhavan.in.എന്നീ വെബ്സൈറ്റുകളില്‍ റിസള്‍ട്ട് പരിശോധിക്കാം. ഈ വെബ്സൈറ്റുകളിൽ നിന്ന് പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
1. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നില്‍ ലോഗിൻ ചെയ്യുക. അതായത്, keralaresults.nic.in അല്ലെങ്കിൽ sslcexam.kerala.gov.in അല്ലെങ്കിൽ keralapareekshabhavan.in
2. എസ്എസ്എൽസി ഫലം പരിശോധിക്കാൻ "കേരള SSLC ഫലം 2022" എന്ന ലിങ്കിലും, പ്ലസ് ടു ഫലം പരിശോധിക്കാൻ "DHSE പ്ലസ് 2 ഫലം 2022" എന്ന ലിങ്കിലും ക്ലിക്ക് ചെയ്യണം
3. നിങ്ങളുടെ റോൾ നമ്പറും മറ്റ് വിവരങ്ങളും നൽകുക
4. "Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. നിങ്ങൾക്ക് നിങ്ങളുടെ എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങൾ കാണാൻ കഴിയും
6. നിങ്ങളുടെ പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...